Wednesday, May 15, 2024
keralaNewspolitics

പി.സി. ചാക്കോ എന്‍.സി.പി. സംസ്ഥാന അധ്യക്ഷന്‍.

കോണ്‍ഗ്രസ് വിട്ട് എന്‍.സി.പിയിലെത്തിയ മുതിര്‍ന്ന നേതാവ് പി.സി. ചാക്കോ എന്‍.സി.പി. സംസ്ഥാന അധ്യക്ഷന്‍. ദേശീയ അധ്യക്ഷന്‍ ശരത് പവാര്‍ പി.സി. ചാക്കോയെ അധ്യക്ഷനാക്കാനുള്ള നിര്‍ദേശത്തിന് അനുമതി നല്‍കി. നിലവില്‍ ടി.പി. പീതാംബരനാണ് എന്‍.സി.പി. സംസ്ഥാന പ്രസിഡന്റ്. പീതാംബരനെ അധ്യക്ഷസ്ഥാനത്ത് നിന്ന് മാറ്റണമെന്ന് ഒരു വിഭാഗം പാര്‍ട്ടി പ്രവര്‍ത്തകര്‍ ദേശീയ നേതൃത്വത്തോട് ആവശ്യപ്പെട്ടിരുന്നു.