Sunday, May 5, 2024
indiakeralaNews

അടുത്ത മൂന്നുമാസം അതീവ ജാഗ്രത പുലര്‍ത്താന്‍ സംസ്ഥാനങ്ങള്‍ക്ക് കേന്ദ്രസര്‍ക്കാരിന്റെ നിര്‍ദേശം

കൊവിഡ് രോഗ വ്യാപനത്തിനുള്ള സാധ്യത ഉളളതിനാല്‍ അതീവ ജാഗ്രത പുലര്‍ത്താന്‍ സംസ്ഥാനങ്ങള്‍ക്ക് നിര്‍ദേശം. അടുത്ത മൂന്നു മാസം വളരെ പ്രധാനപ്പെട്ടതെന്ന് കേന്ദ്രസര്‍ക്കാര്‍ മുന്നറിയിപ്പ് നല്‍കി. പ്രതിദിന രോഗബാധിതരുടെ എണ്ണം വര്‍ധിക്കാതിരിക്കാന്‍ എല്ലാ സംസ്ഥാനങ്ങളും ശ്രദ്ധിക്കണമെന്ന് കേന്ദ്രസര്‍ക്കാര്‍ പറഞ്ഞു. പരിശോധനകളുടെ എണ്ണം വര്‍ധിപ്പിക്കാനും കേന്ദ്ര നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്.
രാജ്യത്തെ സംസ്ഥാനങ്ങളില്‍ കേരളത്തില്‍ നിന്നാണ് നിലവില്‍ ഏറ്റവും കൂടുതല്‍ കൊവിഡ് കേസുകള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്.