Friday, May 3, 2024
keralaNews

പൂരം കുടമാറ്റം – രാമ മയം

പൂരം കുടമാറ്റം – രാമ മയം

തൃശൂര്‍: വര്‍ണ്ണവിസ്മയമൊരുക്കി കുടമാറ്റം – പൂരഭൂമിയില്‍ രാംലല്ലയും – കുടമാറ്റത്തില്‍ അയോദ്ധ്യാധിപനും. തൃശൂര്‍ പൂരത്തിന്റെ ആവേശ വിസ്മയം തീര്‍ത്ത കുടമാറ്റത്തില്‍ അയോദ്ധ്യാപിപനും . പാറമേക്കാവ് – തിരുവമ്പാടി ദേവസ്വങ്ങള്‍ ഒരുക്കിയ കുടമാറ്റത്തിലാണ് അയോദ്ധ്യാപിപനും സ്ഥാനം പിടിച്ചത്. മുത്തുക്കുടകള്‍ക്കും – മറ്റ് ദേശാധിപന്‍മാര്‍ക്കുമൊപ്പമാണ് രാം ലല്ലയും വര്‍ണ്ണവിസ്മയമായത്. ഇപ്പോഴും കുടമാറ്റം തുടരുകയാണ്.പൂരം കുടമാറ്റം – രാമമയം അയോധ്യയും – ശ്രീരാമനും, പിന്നെ ഐ എസ് ആര്‍ ഒ ചാന്ദ്രയാനും അങ്ങനെ വര്‍ണ്ണ വിസ്മയം തീര്‍ത്ത് പൂര നഗരിയില്‍ കുടമാറ്റം ആവേശകടലായി മാറുകയാണ് .

തൃശൂര്‍ പൂരത്തിന് തേക്കിന്‍കാട് മൈതാനിയില്‍ തടിച്ചുകൂടിയ ജനസാഗരത്തിന് മുന്നില്‍ വര്‍ണവിസ്മയം തീര്‍ത്ത് തിരുവമ്പാടി, പാമറമേക്കാവ് ദേവസ്വങ്ങള്‍. തിടമ്പേറ്റിയ കൊമ്പന്മാര്‍ക്കൊപ്പം മുപ്പത് ഗജവീരന്മാര്‍ തെക്കോട്ടിറങ്ങി വന്ന് പൂരനഗരിയെ ആവേശം കൊള്ളിച്ചപ്പോള്‍ പതിനായിരക്കണക്കിന് കാണികള്‍ക്ക് മുന്നില്‍ വര്‍ണങ്ങള്‍ വാരിവിതറിയ കുടമാറ്റം അങ്ങേയറ്റം ഹൃദ്യമായി. പട്ടുകുടങ്ങളില്‍ തുടങ്ങി സ്‌പെഷ്യല്‍ കുടകളില്‍ വാശിയേറി മത്സരം ഇരു ദേവസ്വങ്ങളും കാഴ്ചവെച്ചു.

സൂര്യന്‍ അസ്തമിച്ചതോടെ ആവനാഴിയില്‍ ഒളിപ്പിച്ച് വെച്ച ബ്രഹ്‌മാസ്ത്രങ്ങള്‍ ഒന്നോന്നായി തിരുവമ്പാടിയും പാറമേക്കാവും തൊടുത്തുവിട്ടു. അലങ്കാരവിളക്കുകളാല്‍ വെട്ടിത്തിളങ്ങിയ തെക്കെഗോപുരനടയില്‍ അണിനിരന്ന ഗജവീരന്മാര്‍ക്ക് മുകളില്‍ അയോധ്യയിലെ രാംലല്ലയുടെ രൂപം എഴുന്നള്ളിച്ചതോടെ പുരുഷാരം ആര്‍ത്തുവിളിച്ചു.