Thursday, May 2, 2024
indiakeralaNews

ആധാര്‍ പുതുക്കാന്‍ ഫീസ് നല്‍കണം

ആധാര്‍ കാര്‍ഡ് പുതുക്കിയതാണോ…
പേര്, വിലാസം, ഫോട്ടോ അല്ലെങ്കില്‍ ആധാര്‍ കാര്‍ഡിലെ മറ്റേതെങ്കിലും വിവരങ്ങള്‍ എന്നിവ അപ്ഡേറ്റ് ചെയ്യുന്നുണ്ടെങ്കില്‍ ഫീസ് നല്‍കേണ്ടതായി വന്നേക്കാം എന്നത് ശ്രദ്ധിക്കേണ്ടതാണ്. ഡെമോഗ്രാഫിക് അപ്ഡേറ്റ്, ബയോമെട്രിക് അപ്ഡേറ്റ് എന്നിവയ്ക്ക് അനുസരിച്ച് ഫീസ് ഘടന വ്യത്യാസപ്പെടുന്നു.

ആധാര്‍ അപ്ഡേറ്റ് നിരക്കുകള്‍ എന്തൊക്കെയാണ് …….                                                                            വിരലടയാളം മാറ്റാനോ കണ്ണ് സ്‌കാന്‍ ചെയ്യാനോ 100 രൂപയാണ് ഫീസ്. പേര്, ജന്മദിനം, വിലാസം എന്നിവ മാറ്റുന്നതിന് 50 രൂപ ചിലവാകും. രണ്ടും മാറ്റണമെങ്കില്‍ രണ്ട് ഫീസും അടയ്ക്കേണ്ടിവരും. ആധാര്‍ എന്റോള്‍മെന്റ് കേന്ദ്രം സന്ദര്‍ശിച്ച് 30 രൂപ ഫീസ് അടച്ചാല്‍ വ്യക്തികള്‍ക്ക് അവരുടെ ഇ-ആധാര്‍ കാര്‍ഡിന്റെ അച്ചടിച്ച പതിപ്പ് ലഭിക്കും. ആദ്യമായി ആധാറിനായി രജിസ്റ്റര്‍ ചെയ്യുകയാണെങ്കില്‍, നിരക്കുകളൊന്നും ബാധകമല്ല. മാത്രമല്ല, അഞ്ചിനും പതിനഞ്ചിനും ഇടയില്‍ പ്രായമുള്ള കുട്ടികള്‍ക്കായി ബയോമെട്രിക് വിശദാംശങ്ങള്‍ അപ്‌ഡേറ്റ് ചെയ്യുന്നത് സൗജന്യമാണ്. യുണീക്ക് ഐഡന്റിഫിക്കേഷന്‍ അതോറിറ്റി ഓഫ് ഇന്ത്യയുടെ വെബ്സൈറ്റ് പ്രകാരം ഈടാക്കുന്ന ഫീസുകള്‍ ഇതാണ്