Thursday, May 9, 2024
keralaNewsUncategorized

തൃശ്ശൂരില്‍ ശവപ്പെട്ടികള്‍ സൂക്ഷിച്ച കടയില്‍ തീപ്പിടുത്തം

തൃശ്ശൂര്‍ : തൃശ്ശൂര്‍ നായരങ്ങാടി നെഹ്‌റു ബസാറില്‍ ശവപ്പെട്ടികള്‍ നിര്‍മ്മിക്കുന്ന കടയില്‍ തീപ്പിടുത്തം. ഫയര്‍ഫോഴ്‌സ് എത്തി തീയണച്ചു. പുലര്‍ച്ചെ 3.30നാണ് സംഭവമുണ്ടായത്. സമീപത്തെ ചായ കടയിലെ ഗ്യാസ് പൊട്ടി തെറിച്ചതോടെ തീ പിടിത്തമുണ്ടായതെന്നും ഇത് ശവപ്പെട്ടികള്‍ സൂക്ഷിച്ച കടയിലേക്ക് പടരുകയായിരുന്നുവെന്നുമാണ് വിവരം. നാല് യൂണിറ്റ് ഫയര്‍ഫോഴ്‌സ് എത്തിയാണ് തീ അണച്ചത്.