Saturday, April 20, 2024
keralaLocal NewsNews

ഭാരതത്തിന്റെ രാഷ്ട്രപതിയെ കാണാൻ അനീഷിനും അവസരം 

എരുമേലി: സ്വന്തം സമുദായത്തിന്റെ നാൾവഴി തേടിയുള്ള പിഎച്ച്ഡി പഠനം ആരംഭിച്ച എരുമേലി തുമരംപാറ സ്വദേശി ആഞ്ഞിലിമൂട്ടിൽ അനീഷിന് ഭാരതത്തിന്റെ രാഷ്ട്രപതി ദ്രൗപദി മുര്‍മുവിനെ കാണാൻ അവസരം.നാളെ തിരുവനന്തപുരം ഉദയ ആഡിറ്റോറിയത്തില്‍ വച്ചാണ് രാഷ്ട്രപതിയെ നേരിൽ കാണാനും ആശയങ്ങൾ പങ്കുവയ്ക്കാനും അനീഷിനും  അവസരം ലഭിക്കുന്നത്.ഒരു പിന്നോക്ക സമുദായത്തിൽപ്പെട്ട യുവാവിനെ കാണാനും ആശയ വിനിമയം നടത്താനും രാഷ്ട്രപതി ക്ഷണിച്ചതിൽ അതിയായ സന്തോഷമുണ്ടെന്നും അനീഷ് പറഞ്ഞു.സംസ്ഥാനത്തെ തിരഞ്ഞെടുത്തിട്ടുള്ള 400 ഓളം പേർക്ക് ഒപ്പമാണ് അനീഷും രാഷ്ട്രപതിയെ കാണുന്നത്.ചങ്ങനാശ്ശേരി എസ് ബി കോളേജിൽ നാടകം അവതരിപ്പിച്ചു മടങ്ങി വരുന്നതിനിടെയാണ് രാഷ്ട്രപതിയെ കാണാനുള്ള വിവരം കാഞ്ഞിരപ്പള്ളി ഐ പി ഡി പി ഓഫീസിൽ നിന്നും ഫോണിലൂടെ അനീഷ് അറിയുന്നത്. പ്രമുഖ എഴുത്തുകാരനായ എസ്.ഹരീഷിന്റെ “‘നൻ പകൽ നേരത്ത്”  എന്ന പുതിയ കഥയുടെ ദൃശ്യ ആവിഷ്കാരമായാണ് ട്രാവൻകൂർ ലിമിറ്റഡ് എന്ന കഥ അനീഷ്  അവതരിപ്പിക്കുന്നത്. ഈ നാടകത്തിൽ മൂന്ന് വ്യത്യസ്ത കഥാപാത്രങ്ങളെ അവതരിപ്പിച്ചു കൊണ്ടാണ് അനീഷ് നാടക അഭിനയ രംഗത്ത് തുടക്കം കുറിക്കുന്നത്. അജു കെ നാരായണൻ സംവിധാനം ചെയ്യുന്ന നാടകം.  അനീഷ്  ഒന്ന്  മുതൽ നാലുവരെ പഠിച്ച തുമരംപാറ  എൽ പി സ്കൂളിൽ മാർച്ച് 18 ന്  അവതരിപ്പിക്കുകയാണ്.75 വർഷം പിന്നിടുന്ന എൽപി സ്കൂളിന്റെ ആഘോഷമായി ബന്ധപ്പെട്ടാണ് നാടകം. അക്ഷരങ്ങൾ കൂട്ടി വായിക്കാനും  കൂട്ടുകാർക്കൊപ്പം  ഓടിക്കളിച്ച അതേ സ്കൂളിൽ ഒരു വിദ്യാർത്ഥിയായി നാടക അഭിനയത്തിലൂടെ പുതിയ ചരിത്രം കുറിക്കുകയാണ് അനീഷ്. 10 മിനിറ്റ് മാത്രമുള്ള നാടകത്തിന്റെ കഥ അനീഷ് തന്നെ  പുനരാവിവിഷ്കരിച്ചാണ് 45 മിനിറ്റുള്ള നാടകമായി വേദിയിൽ എത്തുന്നത് .പ്രൊഫസർ പി എസ് രാമകൃഷ്ണന്റെ അനുഗ്രഹത്തോടെ പി എച്ച് ഡി പഠനം ആരംഭിക്കുകയും,നിരവധിയായ അധ്യാപകരുടെ പിന്തുണയും ആശിർവാദവുമാണ്  പഠനത്തിനും – നാടകത്തിനും  തുടക്കം കുറിക്കുന്നതെന്നും അനുഷ്‌ പറഞ്ഞു. ഹരികുമാർ ചങ്ങമ്പുഴ , അജു കെ നാരായണൻ , ജോസ് , അംഗൻവാടിയിലെ ടീച്ചർ രമ,  ഉപ്പുമാവ് വിളമ്പി തന്ന  അമ്മിണിയമ്മ തുടങ്ങി നിരവധിയായ പേരുടെ പിന്തുണയാണ് തന്റെ നേട്ടങ്ങൾക്ക്  വഴിതെളിച്ചതെന്നും മനുഷ്യ പറഞ്ഞു. അനീഷിന്റെ പി എച്ച് ഡി പഠനം സംബന്ധിച്ച്  കേരള ബ്രേക്കിംഗ്  ഓൺലൈൻ ന്യൂസ് ആണ് ആദ്യം വാർത്ത നൽകിയിരുന്നത്. ഉള്ളാട  സമുദായത്തിന്റെ ചരിത്രത്തിന്റെ  തേടിയുള്ള യുവ ഗവേഷകൻ കൂടിയായ അനീഷിന്റെ പി എച്ച് ഡി പഠനം അനീഷിന്റെ സമുദായവും  ഏറെ പ്രതീക്ഷയോടെയാണ് കാത്തിരിക്കുന്നത്. വിജയന്‍- ആലീസ് ദമ്പതികളുടെ മൂത്തമകനാണ് അനീഷ്.

ഉള്ളാട സമുദായ ചരിത്രത്തിന്റെ നാള്‍വഴി തേടി എരുമേലിയില്‍ നിന്നും യുവ ഗവേഷകന്‍.