Monday, April 29, 2024
HealthindiakeralaNewsworld

വിഷപ്പുകയാണ് ദില്ലിയുടെ അന്തരീക്ഷത്തില്‍; എയര്‍ ക്വാളിറ്റി മാനേജ്‌മെന്റ് കമ്മീഷന്‍

ദില്ലിയിലെ സ്‌കൂളുകളും കോളേജുകളും ഒരറിയിപ്പ് ഉണ്ടാകും വരെ തുറക്കരുതെന്ന് എയര്‍ ക്വാളിറ്റി മാനേജ്‌മെന്റ് കമ്മീഷന്‍. വായു മലിനീകരണം ഉയര്‍ന്നതിനെത്തുടര്‍ന്നാണ് നടപടി. സ്വകാര്യ സ്ഥാപനങ്ങള്‍ 50% വര്‍ക്ക് ഫ്രം ഹോം നടപ്പാക്കണം. ട്രക്കുകള്‍ക്കും, പത്ത് വര്‍ഷത്തിലധികം പഴക്കമുള്ള വാഹനങ്ങള്‍ക്കും ദില്ലി നഗരത്തില്‍ ഓടാന്‍ അനുമതിയില്ല. നിര്‍മ്മാണ പ്രവൃത്തികള്‍ക്ക് ഈ മാസം 21 വരെ വിലക്ക് ഏര്‍പ്പെടുത്തി.സര്‍ക്കാര്‍ നടത്തുന്ന അടിയന്തര പ്രാധാന്യമുള്ള നിര്‍മ്മാണ പ്രവൃത്തികള്‍ക്ക് മാത്രം അനുമതി നല്‍കിയിട്ടുണ്ട്. ഹരിയാന, രാജസ്ഥാന്‍ ,ഉത്തര്‍പ്രദേശ് സര്‍ക്കാരുകളും നിര്‍ദ്ദേശം പാലിക്കണമെന്നും എയര്‍ ക്വാളിറ്റി മാനേജ്‌മെന്റ് കമ്മീഷന്‍ അറിയിച്ചു. വായുനിലവാര സൂചിക 50 ല്‍ താഴെ വേണ്ടിടത്ത് ദില്ലിയില്‍ ഇപ്പോള്‍ 471 ന് മുകളിലാണ്. യഥാര്‍ത്ഥത്തില്‍ വിഷപ്പുകയാണ് ദില്ലിയുടെ അന്തരീക്ഷത്തില്‍.