Saturday, May 18, 2024
keralaLocal NewsNews

പ്രതിഷേധ ധര്‍ണ്ണ നടത്തി

ബംഗാളിലെ തൃണമൂല്‍ കോണ്‍ഗ്രസിന്റെ നര നായാട്ടിനെതിരെ കോവിഡ് മാനദണ്ഡങ്ങള്‍ പാലിച്ചു കൊണ്ട് ബിജെപി രാജ്യ വ്യാപക പ്രതിഷേധ ധര്‍ണ്ണ സംഘടിപ്പിക്കുന്നതിന്റെ ഭാഗമായി
ബിജെപി പുതുപ്പള്ളി നിയോജക മണ്ഡലത്തിലെ അകലക്കുന്നത്ത് രാവിലെ നടത്തിയ ധര്‍ണ്ണ എന്‍. ഹരി ഉദ്ഘാടനം ചെയ്തു.

ബിജെപി അകലക്കുന്നം പഞ്ചായത്ത് പ്രസിഡണ്ട് ഗോപാലകൃഷ്ണന്‍ അധ്യക്ഷത വഹിച്ചു. പുതുപ്പള്ളി നിയോജകമണ്ഡലം വൈസ് പ്രസിഡണ്ട് മഞ്ജു പ്രദീപ്, സെക്രട്ടറി ഉണ്ണികൃഷ്ണന്‍, പഞ്ചായത്ത് ജനറല്‍ സെക്രട്ടറി കണ്ണന്‍, വൈസ് പ്രസിഡന്റ് രതീഷ്, ബൂത്ത് പ്രസിഡന്റ് പ്രദീപ് എന്നിവര്‍ പങ്കെടുത്തു..