Monday, May 13, 2024
keralaNews

നമ്പറുകള്‍ എല്ലാം വ്യാജം; വാഹനങ്ങള്‍ കണ്ടെത്തുവാന്‍ കഴിയാതെ പൊലീസ് കുഴയുന്നു.

രാമനാട്ടുകരയില്‍ 5 പേരുടെ മരണത്തിനിടയാക്കിയ അപകടം നടന്ന റോഡിലൂടെ നിമിഷങ്ങള്‍ മുന്‍പ് 40 വാഹനങ്ങള്‍ കടന്നു പോയതായിട്ടാണ് പൊലീസ് നടത്തിയ സി.സി.ടി.വി പരിശോധനയില്‍ കണ്ടെത്തിയിട്ടുള്ളത്. കോഴിക്കോട് ഭാഗത്തേക്ക് സഞ്ചരിച്ച വാഹനങ്ങളുടെ ദ്യശ്യങ്ങളാണ് വൈദ്യരങ്ങാടിയിലെ ക്യാമറയില്‍ പതിഞ്ഞിട്ടുള്ളത്. ഇതില്‍ അര്‍ജ്ജുന്‍ അയങ്കി സഞ്ചരിച്ച ചുവന്ന കാറും,ചെര്‍പ്പുളശ്ശേരി സംഘം അപടത്തില്‍പ്പെട്ട വെളുത്ത ബോലെറൊ ജീപ്പുമുണ്ട്. ടിപ്പര്‍ ലോറിയടക്കം ഇരുപതിലേറെ വാഹനങ്ങളുമായിട്ടാണ് കൊടുവള്ളി സംഘം എത്തിയത്. ചെര്‍പ്പുളശ്ശേരി സംഘം രാമനാട്ടുകരയിലെ പെട്രോള്‍ പമ്പിനു സമീപം വരെ അര്‍ജുന്റെ കാറിനെ പിന്തുടര്‍ന്നശേഷം തിരിച്ച് മടങ്ങുമ്പോഴായിരുന്നു അപകടം. എന്നാല്‍ സ്വര്‍ണക്കടത്തുമായി ബന്ധപ്പെട്ട് കരിപ്പൂര്‍ എയര്‍പോര്‍ട്ടില്‍ എത്തിയ പല വാഹനങ്ങളുടെയും നമ്പര്‍ വ്യാജമാണെന്ന് പൊലീസ് കണ്ടെത്തിയത്. സി.സി.ടി.വി ദൃശ്യങ്ങളുടെയും, മറ്റ് സഹായത്തോടെയുള്ള അന്വേഷണത്തിലാണ് പല നമ്പറുകളും വ്യാജമാണെന്ന് കണ്ടെത്തിയത്. വാഹനങ്ങളുടെ നമ്പറുകള്‍ വ്യാജമായതോടെ കള്ളക്കടത്തിനായി എത്തിയ വാഹനങ്ങള്‍ കണ്ടെത്തുവാന്‍ കഴിയാത്ത അവസ്ഥയിലാണ് പൊലീസ്. രാമനാട്ടുക്കരയില്‍ അപകടം നടന്നതിനെ പിന്നാലെ ഒപ്പമുണ്ടായിരുന്ന ഒരു ഇന്നോവ കാറും പിന്നീട് മൂന്ന് വാഹനങ്ങളും കസ്റ്റഡിയില്‍ എടുത്തിരുന്നു