Friday, May 10, 2024
keralaNewsObituary

 പഞ്ചനക്ഷത്ര ഹോട്ടലില്‍ ദമ്പതികള്‍ തൂങ്ങി മരിച്ച നിലയില്‍

തിരുവനന്തപുരം: തിരുവനന്തപുരത്ത് പഞ്ചനക്ഷത്ര ഹോട്ടലില്‍ ദമ്പതികളെ മരിച്ച തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി. മലയിന്‍കീഴ് പ്രകൃതി ഗാര്‍ഡന്‍സില്‍ സുഗതന്‍, ഭാര്യ സുനില എന്നിവരാണ് മരിച്ചത്. ഹരിപ്പാട് ചേപ്പാട് സ്വദേശിയായ സുഗതന്‍ ഏറെക്കാലം മസ്‌കറ്റിലായിരുന്നു. പ്രവാസ ജീവിതം മതിയാക്കി ചെന്നൈയില്‍ സ്‌പെയര്‍പാര്‍ട്സ് വ്യാപാരം നടത്തിവരികയായിരുന്നു. അഞ്ച് ദിവസം മുമ്പാണ് സുഗതനും സുനിലയും പഞ്ചനക്ഷത്ര ഹോട്ടലില്‍ മുറിയെടുത്തത്. ഇവരുടെ മകളുടെ വിവാഹം ഏതാനും മാസങ്ങള്‍ക്ക് മുന്‍പ് ഈ ഹോട്ടലില്‍ നടത്തിയിരുന്നു. വലിയ ആസ്തി ഉണ്ടായിരുന്ന സുഗതന് അടുത്തിടെ സാമ്പിത്തിക ബാധ്യത വന്നിരുന്നു.ഇതാണ് മരണകാരണമെന്ന് പൊലീസ് സംശയിക്കുന്നു. സംഭവത്തില്‍ പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.

 

   (ആത്മഹത്യ ഒരു പ്രശ്‌നത്തിനും പരിഹാരമല്ല. പ്രതിസന്ധികള്‍ അത്തരം തോന്നല്‍ ഉണ്ടാക്കിയാല്‍ കൗണ്‍സലിംഗ് പിന്തുണക്കായി ഈ നമ്പറുകളില്‍ വിളിക്കാം 1056, 0471- 2552056)