Saturday, May 11, 2024
keralaNews

തപസ്യ കുമ്മനം യൂണിറ്റ് ഉദ്ഘാടനം ചെയ്തു.

കോട്ടയം തപസ്യ കലാസാഹിത്യ വേദി കുമ്മനം യൂണിറ്റ് ഉദ്ഘാടനം കുമ്മനം ഇളങ്കാവ് ദേവീ ക്ഷേത്രാങ്കണത്തില്‍ വെച്ച് രാഷ്ട്രീയ സ്വയംസേവക് സംഘം വിഭാഗ് സംഘചാലക് എം.എസ്. പദ്മനാഭന്‍ നിര്‍വ്വഹിച്ചു.യൂണിറ്റ് പ്രസിഡന്റ് തുറവൂര്‍ നാരായണപ്പണിയ്ക്കര്‍ അദ്ധ്യക്ഷത വഹിച്ചു.തപസ്യ സംസ്ഥാന സെക്രട്ടറി പി ജി ഗോപാലകൃഷ്ണന്‍, ക്ഷേത്രം ദേവസ്വം പ്രസിഡന്റ് ബി ഹരീഷ് കുമര്‍, ജില്ലാ സെക്രട്ടറി സുരേന്ദ്രക്കമ്മത്ത്, ജില്ല ട്രഷറര്‍ മുരളീധരന്‍ വി ജെ, യൂണിറ്റ് സെക്രട്ടറി അഡ്വക്കേറ്റ് സുരേഷ് പി, ജോയിന്റ് സെക്രട്ടറി ആദിത് മധുസൂദനന്‍, യൂണിറ്റ് അംഗം മധു മയൂരം എന്നിവര്‍ സംസാരിച്ചു.