Thursday, May 16, 2024
keralaNews

അട്ടപ്പാടിയില്‍ നാലുവയസുകാരന്റെ കാല്‍പാദവും വിരലുകളും അമ്മയും സുഹൃത്തും ചേര്‍ന്ന് സ്റ്റൗവില്‍ വെച്ച് പൊള്ളിച്ചു.

പാലക്കാട്: അട്ടപ്പാടിയില്‍ നാലുവയസുകാരനെ പീഡനത്തിനിരയാക്കിയതായി പരാതി. അമ്മയും സുഹൃത്തും ചേര്‍ന്ന് കുട്ടിയുടെ കാല്‍പാദങ്ങളും കൈവിരലുകളും പൊള്ളിച്ചു. സ്റ്റൗവില്‍ വെച്ചാണ് പൊള്ളിച്ചത്.ഇലക്ട്രിക് വയറുകള്‍ ഉപയോഗിച്ച് കുട്ടിയെ ക്രൂരമായി തല്ലുകയും ചെയ്തു. കുട്ടിയെ കോട്ടത്തറ ട്രൈബല്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്.മര്‍ദ്ദനമേറ്റ കുട്ടിയുടെ കാലിന്റെ താഴ്ഭാഗത്തെ മാസം അടര്‍ന്ന് പോയിട്ടുണ്ട്.കുട്ടിയുടെ അച്ഛന്റെ പരാതിയില്‍ അമ്മയെയും സുഹൃത്ത് ഉണ്ണികൃഷ്ണനെയും പോലീസ് അറസ്റ്റ് ചെയ്തു. കുട്ടിയുടെ അമ്മയും സുഹൃത്തും ഒരുമിച്ചാണ് താമസിക്കുന്നത്. കുട്ടിയും ഇവരോടൊപ്പമാണ് ഉണ്ടായിരുന്നത്.