Sunday, May 5, 2024
keralaNews

അംഗന്‍വാടിക്ക് ടെലിവിഷന്‍ വാങ്ങി നല്‍കി.

കാഞ്ഞിരപ്പള്ളി എട്ടാം വാര്‍ഡിലെ പേട്ട വാര്‍ഡില്‍ പ്രവര്‍ത്തിക്കുന്ന അറുപത്തിനാലാം നമ്പര്‍ കല്ലുങ്കല്‍ അംഗന്‍വാടിക്ക് പഠന സൗകര്യമൊരുക്കാന്‍ കെഎസ്എഫ്ഇ യും,എസ്എഫ്‌ഐ യും ചേര്‍ന്ന് പുതിയ ടെലിവിഷന്‍ സെറ്റ് വാങ്ങി നല്‍കി.വാര്‍ഡ് മെംബര്‍ എം.എ.റിബിന്‍ ഷായുടെ അദ്ധ്യക്ഷതയില്‍ അങ്കണവാടി അങ്കണത്തില്‍ ചേര്‍ന്ന ചടങ്ങില്‍ കെഎസ്എഫ്ഇ കാഞ്ഞിരപ്പള്ളി ശാഖാ മാനേജര്‍ ടോം ജോര്‍ജ്,എസ്എഫ്‌ഐ ലോക്കല്‍ ഭാരവാഹികളായ ആസിഫ് അമാന്‍, ആസിഫ് കരീം എന്നിവര്‍ ചേര്‍ന്ന് ടിവി അംഗനവാടി വര്‍ക്കര്‍ ഷീജ എം.കെ ക്കും, ഹെല്‍പ്പര്‍ ഷറഫുന്നീസ പി.ഐ.ക്കും കൈമാറി.ബഷീര്‍ പുത്തന്‍പുരക്കല്‍, നൗഷാദ് ചായിപറമ്പില്‍,ഷെമീന ബഷീര്‍, ഷാജി ചെരിപുറത്ത്, റാഷിദ്, കെഎസ്എഫ്ഇ പ്രതിനിധി അനന്തു കെ.എസ് എന്നിവര്‍ പങ്കെടുത്തു.