Friday, May 10, 2024
indiaNewspolitics

തമിഴ്നാട് മന്ത്രിസഭാ വിപുലീകരണം ഡിസംബര്‍ 14ന്

തമിഴ്നാട് മന്ത്രിസഭാ വിപുലീകരണം ഡിസംബര്‍ 14ന്. മുഖ്യമന്ത്രി എം കെ സ്റ്റാലിന്റെ മകനും നടനുമായ ഉദയനിധി സ്റ്റാലിനെ മന്ത്രിയായേക്കും. കായിക യുവജനക്ഷേമ വകുപ്പായിരിയ്ക്കും ഉദയനിധിയ്ക്ക് നല്‍കാന്‍ സാധ്യത. ചില വകുപ്പുകളില്‍ അഴിച്ചുപണിക്കും സാധ്യതയുണ്ട്.പരിസ്ഥിതി മന്ത്രി ശിവ.വി. മെയ്യനാഥനാണ് നിലവില്‍ യുവജന ക്ഷേമ വകുപ്പും കൈകാര്യം ചെയ്യുന്നത്. ഈ വകുപ്പാണ് നിലവില്‍ ഉദയനിധിക്ക് വിഭജിച്ച് നല്‍കുന്നത്. ഇതിന് പുറമെ തദ്ദേശകാര്യമന്ത്രിയായ ഐ.പെരിയസാമിക്ക് ഗ്രാമവികസന വകുപ്പും, ഈ വകുപ്പ് നിലവില്‍ കൈകാര്യം ചെയ്യുന്ന കെ.ആര്‍ പെരിയകറുപ്പന് തദ്ദേശകാര്യ വകുപ്പും മാറ്റി നല്‍കും. ടൂറിസം മന്ത്രിയെ വനം വകുപ്പ് എല്‍പ്പിക്കുകയും, തിരിച്ചും നടത്താനും പദ്ധതിയുണ്ട്.2021 ലാണ് ഡിഎംകെ ടിക്കറ്റില്‍ ആദ്യമായി ഉദയനിധി മത്സരിക്കുന്നത്. നിലവില്‍ ചേപ്പക്-തിരുവള്ളികേനി എംഎല്‍എയാണ് ഉദയനിധി സ്റ്റാലിന്‍.