Tuesday, May 14, 2024
keralaNews

അന്നധാനം തുടങ്ങി 

എരുമേലി : ശബരിമല തീർത്ഥാടത്തോടനുബന്ധിച്ച് തീർത്ഥാടന കേന്ദ്രമായ എരുമേലിയിൽ അയ്യപ്പ ധർമ്മ പ്രചാര സഭയുടെ നേതൃത്വത്തിൽ അന്നധാനം തുടങ്ങി. ദേശീയ പ്രസിഡന്റ് കെ. അയ്യപ്പദാസ് അധ്യക്ഷത വഹിച്ചു.
എരുമേലി ശ്രീ ധർമ്മ ശാസ്താ ക്ഷേത്രം മേൽശാന്തി അനിൽ നമ്പൂതിരി ഭദ്ര ദീപം തെളിയിച്ചു. ചടങ്ങിൽ എരുമേലി ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് തങ്കമ്മ ജോർജ് കുട്ടി, ജമാത്ത് പ്രസിഡന്റ് പി എ ഇർഷാദ്,എരുമേലി ദേവസ്വം ബോർഡ് അഡ്മിനിസ്ട്രേറ്റീവ് ഓഫീസർ ശ്രീധര ശർമ്മ എന്നിവർ പങ്കെടുത്തു.