Saturday, May 11, 2024
keralaNews

സംസ്ഥാനത്ത് ഏര്‍പ്പെടുത്തിയ നിരോധനാജ്ഞ ഇന്ന് അവസാനിക്കും.

കൊറോണയുടെ പശ്ചാത്തലത്തില്‍ സംസ്ഥാനത്ത് ഏര്‍പ്പെടുത്തിയ നിരോധനാജ്ഞ ഇന്ന് അവസാനിക്കും. ജില്ലകളില്‍ നിരോധനാജ്ഞ നീട്ടിയേക്കില്ലെന്നാണ് വിവരം. രോഗതീവ്രത കൂടുതലുള്ള എറണാകുളം ഉള്‍പ്പെടെയുള്ള ജില്ലകളില്‍ കളക്ടര്‍മാരോട് തീരുമാനമെടുക്കാനാണ് നിര്‍ദേശം.തദ്ദേശ തെരഞ്ഞെടുപ്പ് ഒരുക്കങ്ങളെ ബാധിക്കുമെന്നതിനാല്‍ സാധ്യമായ എല്ലാ ജില്ലകളിലും നിരോധനാജ്ഞ അവസാനിപ്പിച്ചേക്കും. നിയമ ലംഘനങ്ങള്‍ക്ക് ഉയര്‍ന്ന പിഴ ചുമത്തി നിയന്ത്രണം നിലനിര്‍ത്താനും നിര്‍ദേശമുണ്ട്. 610 രോഗവ്യാപന മേഖലകളില്‍ 417 ഉം നിര്‍ജീവമായതാണ് ആരോഗ്യ വകുപ്പിന്റെ റിപ്പോര്‍ട്ട്. ഇതിന്റെ അടിസ്ഥാനത്തില്‍ നിയന്ത്രണം കടുപ്പിച്ച് നിരോധനാജ്ഞ പിന്‍വലിക്കാനും വകുപ്പ് തലത്തില്‍ ആലോചനയുണ്ട്.സംസ്ഥാനത്തെ വിവിധ ജില്ലകളില്‍ അവസാനമായി നിരോധനാജ്ഞ നീട്ടിയത് ഒക്ടോബര്‍ 31 നാണ്. തൃശൂര്‍, എറണാകുളം, പത്തനംതിട്ട, ആലപ്പുഴ, വയനാട്, മലപ്പുറം ജില്ലകളില്‍ രോഗവ്യാപനം രൂക്ഷമായി നിലനില്‍ക്കുന്നതിനാല്‍ തന്നെ കൂടിആലോചനകള്‍ക്ക് ശേഷമാകും നിയന്ത്രണം പിന്‍വലിക്കുക. നിലവില്‍ തെരഞ്ഞെടുപ്പ് സാഹചര്യത്തില്‍ നിയന്ത്രണം കടുപ്പിക്കുന്നത് ഉദ്യാഗസ്ഥരെ വിന്യസിക്കുന്നതിലും പോലീസിനെ വിന്യാസത്തിനും ആശയക്കുഴപ്പമുണ്ടാക്കാന്‍ സാധ്യതയുണ്ട്.