Monday, April 29, 2024
keralaNews

കഴിഞ്ഞ വര്‍ഷം ജനുവരി മുതല്‍ 2020 ജൂണ്‍ അവസാനംവരെ സ്പീക്കര്‍ നടത്തിയത് 9 വിദേശ യാത്രകള്‍…

കഴിഞ്ഞ വര്‍ഷം ജനുവരി മുതല്‍ 2020 ജൂണ്‍ അവസാനംവരെ സ്പീക്കര്‍ നടത്തിയത് 9 വിദേശ യാത്രകള്‍. ഔദ്യോഗികവും അനൗദ്യോഗികവുമായ യാത്രകള്‍ ഇക്കൂട്ടത്തിലുണ്ട്. 7 യാത്രകള്‍ സര്‍ക്കാര്‍, സ്വകാര്യ പരിപാടികളില്‍ പങ്കെടുക്കാനും 2 യാത്രകള്‍ കുടുംബപരമായ ആവശ്യത്തിനുമായിരുന്നു. സ്പീക്കറും മന്ത്രിമാരും നടത്തിയ വിദേശയാത്രകള്‍ കേന്ദ്ര ഏജന്‍സികള്‍ പരിശോധിച്ചു വരികയാണ്.

2019 ഫെബ്രുവരി: ലോക കേരളസഭയുടെ ഗള്‍ഫ് റീജണല്‍ മീറ്റിങിലും റിവ്യൂ മീറ്റിങിലും പങ്കെടുക്കാനായി യുഎഇ സന്ദര്‍ശിച്ചു.
2019 ഏപ്രില്‍: സൗദി അറേബ്യയിലെ ജിദ്ദയിലെയും റിയാദിലെയും പ്രവാസി കൂട്ടായ്മകളുടെ പരിപാടിയില്‍ പങ്കെടുത്തു.
2019 സെപ്റ്റംബര്‍: ബഹ്‌റൈനില്‍ ഓണാഘോഷം ഉദ്ഘാടനം ചെയ്തു. പിന്നീട് ദുബായ് വഴി ഉഗാണ്ടയിലെത്തി സ്പീക്കേഴ്‌സ് കോണ്‍ഫറന്‍സില്‍ പങ്കെടുത്തു
2019 മെയ്: കുവൈറ്റിലെ സംഘടനയുടെ പരിപാടിയില്‍ പങ്കെടുത്തു.
2019 ഒക്ടോബര്‍: ലോകകേരള സഭയുടെ ആഭിമുഖ്യത്തില്‍ വ്യവസായ സംരംഭകരുടെ യോഗത്തില്‍ ദുബായില്‍ പങ്കെടുത്തു
2019 ഡിസംബര്‍: ദോഹയിലെ സ്‌കൂളിന്റെ ഉദ്ഘാടന ചടങ്ങില്‍ പങ്കെടുത്തു.

2020 ജനുവരി: ദുബായിലെ സ്വകാര്യ ചടങ്ങില്‍ പങ്കെടുത്തു

2019 മെയ്: കുവൈറ്റിലെ സംഘടനയുടെ പരിപാടിയില്‍ പങ്കെടുത്തു

2019 ഡിസംബര്‍: ദോഹയിലെ സ്‌കൂളിന്റെ ഉദ്ഘാടന ചടങ്ങില്‍ പങ്കെടുത്തു.