Saturday, April 27, 2024
indiaNews

ആറ്‌ രാജ്യങ്ങളില്‍ നിന്ന് വരുന്നവര്‍ക്ക് കോവിഡ് നെഗറ്റീവ് സര്‍ട്ടിഫിക്കറ്റ് നിര്‍ബന്ധം :കേന്ദ്ര സര്‍ക്കാര്‍.

കോവിഡ് രൂക്ഷമായ വിദേശ രാജ്യങ്ങളില്‍ നിന്ന് എത്തുന്നവര്‍ക്ക് കോവിഡ് നെഗറ്റീവ് സര്‍ട്ടിഫിക്കറ്റ് നിര്‍ബന്ധമാക്കുവാന്‍ കേന്ദ്ര സര്‍ക്കാര്‍. ജനുവരി 1 മുതല്‍ നെഗറ്റീവ് സര്‍ട്ടിഫിക്കറ്റ് നിര്‍ബന്ധമാക്കുവാനാണു കേന്ദ്രം ഒരുങ്ങുന്നത്.
ജപ്പാന്‍  ചൈന, ഹോങ്കോങ്, ദക്ഷിണ കൊറിയ, സിങ്കപ്പൂര്‍, തായ്‌ലന്‍ഡ് രാജ്യങ്ങളില്‍ നിന്നെത്തുന്നവര്‍ക്ക് നെഗറ്റീവ് സര്‍ട്ടിഫിക്കറ്റ് ബാധകമാകും.ചൈന ഉള്‍പ്പെടെ കോവിഡ് വ്യാപനം കൂടിയ ആറ്‌ രാജ്യങ്ങളില്‍ നിന്ന് വരുന്നവര്‍ക്ക് എയര്‍ സുവിത രജിസ്‌ട്രേഷന്‍ നിര്‍ബന്ധമാക്കിയേക്കും. യാത്രക്ക് 72 മണിക്കൂര്‍ മുന്‍പാണ് എയര്‍ സുവിധ രജിസ്‌ട്രേഷന്‍ നടത്തേണ്ടത്്.നിലവിലെ കോവിഡ് വ്യാപനത്തിന്റെ അടിസ്ഥാനത്തിലാണ് തുടര്‍ നടപടികള്‍ ആലോചിക്കുകയെന്നും കേന്ദ്രസര്‍ക്കാര്‍ വൃത്തങ്ങള്‍ അറിയിച്ചു.