Tuesday, April 30, 2024
keralaNewsUncategorized

എന്‍ഐഎ റെയ്ഡ്; മാരകായുധങ്ങളുമായി പിഎഫ്ഐ നേതാവ് കസ്റ്റഡിയില്‍

തിരുവനന്തപുരം; സംസ്ഥാനത്തുടനീളം ഇന്ന് നടന്ന എന്‍ഐഎ റെയ്ഡില്‍ മാരകായുധങ്ങളുമായി ഒരാള്‍ കസ്റ്റഡിയില്‍.     എടവനക്കാട് സ്വദേശിയായ പിഎഫ്ഐയുടെ പ്രാദേശിക നേതാവ് മുബാറക്കിനെയാണ് കസ്റ്റഡിയിലെടുത്ത.് വാളും മഴുവടക്കം നിരവധി ആയുധങ്ങളും ഇയാളില്‍ നിന്നും പിടിച്ചെടുത്തു. ഇയാളെ കൊച്ചി എന്‍ ഐ എ ഓഫീസിലെത്തിച്ചു. എറണാകുളത്ത് പി എഫ് ഐ ആയുധ പരിശീലകരുടെ വീടുകളിലും റെയ്ഡ് നടന്നു.

ഫിസിക്കല്‍ എജ്യുക്കേഷന്‍ ട്രെയി നേഴ്സ് എന്നാണ് ഇവര്‍ അറിയപ്പെട്ടിരുന്നത് .എറണാകുളം റൂറല്‍ മേഖലയില്‍ 11 കേന്ദ്രങ്ങളിലും, നഗരത്തില്‍ ഒരിടത്തുമാണ് റെയ്ഡ് നടത്തിയത്. സംസ്ഥാന വ്യാപകമായി 56 സ്ഥലങ്ങളിലാണ് റെയ്ഡ്.    പുലര്‍ച്ചെ രണ്ട് മണിയോടെ ആരംഭിച്ച റെയ്ഡ് ഇതിനോടകം പലയിടത്തും പൂര്‍ത്തിയായി.   നിരവധി രേഖകളും മൊബൈല്‍ ഫോണുകള്‍ അടക്കമുള്ള ഇലക്ട്രോണിക് ഡിവൈസുകളും പിടിച്ചെടുത്തു എന്നാണ് വിവരം. റെയ്ഡ് വിവരം ചോര്‍ന്നതായാണ് റിപ്പോര്‍ട്ടുകള്‍. കേരളപോലീസില്‍ നിന്നാണ് റെയ്ഡ് വിവരം ചോര്‍ന്നതെന്നാണ് സൂചനകള്‍.