Thursday, April 25, 2024
keralaLocal NewsNews

ശബരിമല തീർത്ഥാടനം;എരുമേലി കെഎസ്ആർടിസിയുടെ വരുമാനം ഒരു കോടി കവിഞ്ഞു 

എരുമേലി: ശബരിമല തീർഥാടനവുമായി ബന്ധപ്പെട്ട   സ്പെഷ്യൽ സർവീസ്
എരുമേലി കെഎസ്ആർടിസിയുടെ  വരുമാനം ഒരു കോടി രൂപ കവിഞ്ഞു .
നവംബർ 17ന് ആരംഭിച്ച സർവീസ് 41 ദിവസത്തെ വരുമാനമാണിത്. എരുമേലിയിൽ 11 ബസ്സുകൾ ആണ് എരുമേലി –  പമ്പ സർവീസ്  നടത്തിയത്. ആകെ വരുമാനം
 10153595 രൂപയാണ് ചരിത്ര നേട്ടമായി വന്നത്. ആകെ 2643 സർവീസുകളാണ് നടത്തിയത്. 129400 കിലോമീറ്ററാണ് ആകെ സർവീസ് നടത്തിയത്. കിലോമീറ്ററിന് 78.06 രൂപയാണ് വരുമാനത്തിന്റെ അടിസ്ഥാനത്തിൽ കണക്കാക്കിയിരിക്കുന്നത്.
കഴിഞ്ഞ വർഷത്തേക്കാൾ വലിയ നേട്ടമാണ് കെഎസ്ആർടിസിക്ക് ഇത്തവണ ഇതുവരെ ലഭിച്ചിരിക്കുന്നത്.  ഇനി മകരവിളക്ക് സമയത്ത് സർവീസ് നടത്താൻ ഉണ്ടെന്നും മികച്ച വരുമാനം ലഭിക്കുമെന്നും അധികൃതർ പറഞ്ഞു.