Saturday, May 4, 2024
keralaNews

ഷാരോണ്‍ കൊലപാതകം :കാരണം കൊലയ്ക്ക് അന്ധവിശ്വാസം :പൊലീസ്.

പാറശാല :ഷാരോണ്‍ രാജിന്റെ മരണത്തിനു പിന്നില്‍ വനിതാ സുഹൃത്ത് ഗ്രീഷ്മയുടെ അന്ധവിശ്വാസം കൊലയ്ക്കു കാരണമായെന്ന നിഗമനത്തില്‍ പൊലീസ്. ആദ്യം വിവാഹം കഴിക്കുന്നയാള്‍ മരിക്കുമെന്ന ജാതകദോഷത്തില്‍ ഗ്രീഷ്മയും കുടുംബവും വിശ്വസിച്ചിരുന്നു. ഗ്രീഷ്മ കുറ്റസമ്മതം നടത്തിയെന്ന റിപ്പോര്‍ട്ടുകള്‍ പുറത്തുവന്നതിനു പിന്നാലെ, ഷാരോണ്‍ രാജിന്റെ അമ്മയും പെണ്‍കുട്ടിയുടെ ഈ വിശ്വാസത്തെക്കുറിച്ച് സൂചിപ്പിച്ചു.ജാതകദോഷം കാരണം ആദ്യ ഭര്‍ത്താവ് നവംബറിനു മുന്‍പ് മരിക്കുമെന്ന് പെണ്‍കുട്ടി അന്ധമായി വിശ്വസിച്ചിരുന്നു. അതുകൊണ്ട് ഷാരോണിനെ കൊലപ്പെടുത്തി മറ്റൊരു വിവാഹം കഴിക്കാനായിരുന്നു നീക്കമെന്ന് ഷാരോണിന്റെ ബന്ധുവും കഴിഞ്ഞ ദിവസം ആരോപിച്ചിരുന്നു.

ആദ്യ ഭര്‍ത്താവ് മരിക്കുമെന്ന് പെണ്‍കുട്ടി ഉറച്ചു വിശ്വസിച്ചിരുന്നു. പരിചയപ്പെട്ട് മൂന്നു മാസത്തിനുള്ളില്‍ത്തന്നെ പെണ്‍കുട്ടി താലിയും കുങ്കുമവുമായി വന്ന് ഷാരോണിനെക്കൊണ്ട് താലി കെട്ടിക്കുകയും നെറ്റിയില്‍ കുങ്കുമം ചാര്‍ത്തിക്കുകയും ചെയ്തു. എല്ലാ ദിവസവും വൈകുന്നേരം കുങ്കുമം ചാര്‍ത്തി നില്‍ക്കുന്ന ഫോട്ടോ വാട്‌സാപ്പില്‍ അയച്ചും കൊടുത്തിരുന്നു.’ഷാരോണിന്റെ കുടുംബത്തിന്റെ ആരോപണം ഇങ്ങനെയാണ്.

ഒക്ടോബറിനു ശേഷമേ ഭര്‍ത്താവുമൊത്ത് ജീവിക്കാന്‍ സാധിക്കുകയുള്ളൂ എന്നാണ് ഗ്രീഷ്മയുടെ ജാതകത്തില്‍ പറഞ്ഞിരിക്കുന്നത്. അതുകൊണ്ട് ഫെബ്രുവരിയില്‍ മറ്റൊരാളുമായി ഗ്രീഷ്മയുടെ വിവാഹം തീരുമാനിച്ചിട്ടുണ്ട്. അതിനു മുന്‍പ് ഷാരോണുമായി കല്യാണം കഴിഞ്ഞു എന്ന് കണക്കിലെടുത്തു മകനെ കൊലപ്പെടുത്തുകയായിരുന്നു. ഇരുവരും വീട്ടില്‍വച്ച് വിവാഹം കഴിച്ചു എന്നാണ് എന്നോട് പറഞ്ഞത്’ ഷാരോണിന്റെ അമ്മ വിശദീകരിക്കുന്നു.