Thursday, April 25, 2024
keralaNewsUncategorized

പൊലീസിനെ വടിവാള്‍ വീശി ആക്രമിച്ചത്

കൊല്ലം: കുണ്ടറയില്‍ പൊലീസിനെ വടിവാള്‍ വീശി ആക്രമിച്ച് രക്ഷപ്പെട്ട പ്രതികള്‍ പിടിയില്‍. ആന്റണി ദാസ്, ലിയോ പ്ലാസിഡ് എന്നിവരാണ് പിടിയിലായത്. പ്രതികളെ സഹായിച്ച ഗുണ്ടാ നേതാവ് ഷൈജു എന്നയാളെയും പൊലീസ് പിടികൂടി. ഷൈജുവിന്റെ വീട്ടില്‍ ഒളിവില്‍ താമസിക്കുകയായിരുന്നു ഇരുവരും. പിടികൂടാന്‍ ശ്രമിക്കുന്നതിനിടെ കുണ്ടറ പൊലീസിനെയും പ്രതികള്‍ ആക്രമിച്ചു. കുണ്ടറ പൊലീസ് പാവട്ടുമൂലയില്‍ നിന്നും പ്രതികളെ മല്‍പ്പിടുത്തത്തിനൊടുവില്‍ പ്രിടികൂടിയത്. പ്രതികളുടെ ആക്രമണത്തില്‍ ഒരു പൊലീസുകാരന് പരിക്കേറ്റു. അടൂര്‍ റസ്റ്റ് ഹൗസ് മര്‍ദന കേസിലെ പ്രതികളായ ആന്റണിയെയും ലിയോ പ്ലാസിഡിനെയും പിടികൂടുന്നതിനിടയില്‍ ഇന്‍ഫോ പാര്‍ക്ക് പൊലീസിന് നേരെ ഇവര്‍ വടിവാള്‍ വീശിയിരുന്നു. നാല് റൗണ്ട് വെടി ഉതിര്‍ത്ത ശേഷമായിരുന്നു അന്ന് പൊലീസ് രക്ഷപ്പെട്ടത്.