Monday, May 6, 2024
EntertainmentkeralaNews

സിനിമ സീരിയല്‍ താരം കൈലാസ് നാഥ് ഗുരുതാരാവസ്ഥയില്‍.

സിനിമ സീരിയല്‍ താരം കൈലാസ് നാഥ് കരളിന് രോഗം ബാധിച്ച് ഗുരുതാരാവസ്ഥയില്‍. എറണാകുളത്തെ സ്വകാര്യ ആശുപത്രിയില്‍ വെന്റിലേറ്ററിന്റെ സഹായത്തോടെയാണ് അദ്ദേഹത്തിന്റെ ജീവന്‍ ഇപ്പോള്‍ നിലനിര്‍ത്തുന്നത്. ചികിത്സക്കായി സുമനസുകളുടെ സഹായം തേടുകയാണ് നടന്റെ കുടുംബം. 45 വര്‍ഷത്തിലേറിയായി സിനിമ – സീരിയല്‍ രംഗത്തെ നിറ സാന്നിദ്ധ്യമാണ് കൈലാസ് നാഥ്. മലയാളത്തില്‍ മാത്രമല്ല തെന്നിന്ത്യയിലെ സൂപ്പര്‍ താരങ്ങളോടെപ്പം അഭിനിയിച്ച കൈലാസിന്റെ ജീവിതം ഇപ്പോള്‍ പ്രതിസന്ധിയിലാണ്. കരള്‍ മാറ്റിവയ്ക്കുക എന്നത് മാത്രമാണ് പോംവഴി. ഹൃദയാഘാതം ഉണ്ടായത്തിനെ തുടര്‍ന്ന് ഇപ്പോള്‍ വെന്റിലേറ്ററിലാണ് കൈലാസ് നാഥ്.

പതിമൂന്ന് വര്‍ഷങ്ങള്‍ക്ക് മുമ്പ് അദ്ദേഹത്തിന് ബൈപാസ് സര്‍ജറി നടത്തിയിരുന്നു. തുടര്‍ന്ന് തിരുവനന്തപുരത്തെ സ്വാകാര്യ ആശുപത്രിയില്‍ ചികിത്സയിലായിരുന്നു. കരള്‍ രോഗം ഗുരുതാരമായതിനെ തുടര്‍ന്ന് എറണാകുളത്തെ മകളുടെ വീട്ടിലേക്ക് കൊണ്ടുവന്നു. മെയ് 6 ന് അന്തരിക രക്തസ്രവം ഉണ്ടായത്തിനെ തുടര്‍ന്നാണ് എറണാകുളത്തെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. ഏഷ്യാനെറ്റിലെ സാന്ത്വനം സീരിയലില്‍ ഇദ്ദേഹം അഭിനയിച്ച് വരുകയായിരുന്നു.

Kailas Nath
SBI TVM
Account number.67015731970
IFCS.SBIN0070690

Name: Dhanya Kailas
Ac No: 100068155732

Bank Name: IndusInd Bank
IFSC : INDB0000363
Branch: Tripunithura
Dhanya : 9349517000

google pay number; 9349517000