Tuesday, May 14, 2024
keralaNews

സ്വകാര്യ ബസ് സ്‌കൂള്‍ വിദ്യാര്‍ത്ഥിയുടെ കാലിലൂടെ കയറിയിറങ്ങി.

കോതമംഗലത്ത് സ്‌കൂള്‍ വിദ്യാര്‍ത്ഥിയുടെ കാലിലൂടെ സ്വകാര്യ ബസ് കയറിയിറങ്ങി. കോതമംഗലം കോട്ടപ്പടി സ്‌കൂള്‍ കവലയില്‍ ഇന്ന് വൈകിട്ടായിരുന്നു സംഭവം.ഏഴാം ക്ലാസ് വിദ്യാര്‍ത്ഥിയായ ആയക്കാട് സ്വദേശി ഹസനുലിനാണ് അപകടം ഉണ്ടായത്.

സഹപാഠികള്‍ക്കൊപ്പം ബസ് കയറുവാന്‍ വരുമ്പോള്‍ ആണ് ദാരുണമായ സംഭവമുണ്ടായത്. കോട്ടപ്പടി വഴി കോതമംഗലത്തേക്ക് സര്‍വീസ് നടത്തുന്ന സ്വകാര്യ ബസിന്റെ പിന്‍ ചക്രം ഹസനുലിന്റെ കാലിലൂടെ കയറിയിറങ്ങുകയായിരുന്നു. കാലിന് സാരമായ പരിക്കേറ്റിട്ടുണ്ടെന്നാണ് ലഭ്യമാകുന്ന വിവരം.