Saturday, April 20, 2024
indiaNews

എല്ലാ സര്‍ക്കാര്‍ ഏജന്‍സികളും സാര്‍വത്രിക ഐഡിയായി പാന്‍ കാര്‍ഡ് പരിഗണിക്കും.

ലോക്‌സഭയില്‍ ധനമന്ത്രി നിര്‍മല സീതാരാമന്‍ കേന്ദ്ര ബജറ്റ് അവതരിപ്പിക്കുന്നു.

  • സംസ്ഥാനങ്ങള്‍ക്ക് പലിശരഹിത വായ്പ ഒരു വര്‍ഷം കൂടി നല്‍കും.2023-24 സാമ്പത്തിക വര്‍ഷം 10 ലക്ഷം കോടി രൂപയുടെ മൂലധനനിക്ഷേപം നടത്തും.
  • ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് (നിര്‍മ്മിത ബുദ്ധി) ഗവേഷണത്തിനായി മൂന്ന് കേന്ദ്രങ്ങള്‍. നാഷണല്‍ ഡാറ്റാ ഗവേണന്‍സ് പോളിസി കൊണ്ടു വരും.
  • നഗരങ്ങളില്‍ അഴുക്കുചാലുകള്‍ വൃത്തിയാക്കാന്‍ യന്ത്ര സംവിധാനം നടപ്പാക്കും.മാലിന്യ നിര്‍മ്മാര്‍ജ്ജനത്തിന് ശാസ്ത്രീയമാര്‍ഗങ്ങള്‍ അവലംബിക്കുമെന്നും അതിന് പ്രോത്സാഹനം നല്‍കുമെന്നും മന്ത്രി വ്യക്തമാക്കി. ഖര, ദ്രവ മാലിന്യ നിര്‍മ്മാര്‍ജ്ജനത്തിന് മിഷന്‍ കര്‍മ്മയോഗി പദ്ധതി നടപ്പാക്കും. ഇതിലൂടെ സര്‍ക്കാര്‍ ഉദ്യോഗസ്ഥരുടെ കാര്യക്ഷമത കൂട്ടാന്‍ കഴിയുമെന്നും ധനമന്ത്രി പറഞ്ഞു.
  • നഗരവികസനത്തിന് പണം കണ്ടെത്താന്‍ മുനിസിപ്പല്‍ ബോണ്ട് വരും.
  • ചെറുകിട സൂക്ഷ്മ സ്ഥാപനങ്ങള്‍ക്കും , ചാരിറ്റബിള്‍ സൊസൈറ്റികള്‍ക്കും രേഖകള്‍ സൂക്ഷിക്കാനും കൈമാറാനും ഡിജി ലോക്കറില്‍ സൗകര്യമൊരുക്കും.
  • എല്ലാ സര്‍ക്കാര്‍ ഏജന്‍സികളും സാര്‍വത്രിക ഐഡിയായി പാന്‍ കാര്‍ഡ് പരിഗണിക്കും.ഇ കോര്‍ട്ട് പദ്ധതിയുടെ മൂന്നാം ഘട്ടത്തിന് ഏഴായിരം കോടി അനുവദിച്ചതായി ധനമന്ത്രി പറഞ്ഞു.പാന്‍ കാര്‍ഡ് – തിരിച്ചറിയല്‍ കാര്‍ഡ് ആയി അംഗികരിക്കും.കെ വൈ സി ലളിതവത്കരിക്കുമെന്നും മന്ത്രി പറഞ്ഞു.
  • ജൈവകൃഷിയിലേക്ക് മാറുന്നതിനായി ഒരു കോടി കര്‍ഷകര്‍ക്ക് പിന്തുണ നല്‍കും.
  • തൊഴിലവസരങ്ങള്‍ വര്‍ധിപ്പിക്കുന്നതിനായി പ്രധാനമന്ത്രി കൗശല്‍ വികാസ് യോജന 4.0 നടപ്പാക്കും. 
  • വിവിധ സംസ്ഥാനങ്ങളിലായി നൈപുണ്യ വികസനത്തിനായി 30 സ്‌കില്‍ ഇന്ത്യ ഇന്റര്‍നാഷനല്‍ സെന്ററുകള്‍ തുടങ്ങും.
  • ആദിവാസി വികസനത്തിന് 15,000 കോടി രൂപ വകയിരുത്തി.
  • 50 ഇടങ്ങളില്‍ ‘ദേഖോ അപ്നാ ദേശ്’ എന്ന പേരില്‍ പ്രത്യേക വിനോദ സഞ്ചാര വികസന പദ്ധതി നടപ്പാക്കും.
  • 5 ജി സേവനം വ്യാപകമാക്കുമെന്നും 5 ജി ആപ്ലിക്കേഷന്‍ വികസനത്തിനായി 100 ലാബുകള്‍ സ്ഥാപിക്കും.
  • ഹരിതോര്‍ജം പ്രോത്സാഹിപ്പിക്കുന്നതിന് നടപടി.
  • മലിനീകരണമുണ്ടാക്കുന്ന പഴഞ്ചന്‍ വാഹനങ്ങള്‍ ഒഴിവാക്കാന്‍ പ്രത്യേക പദ്ധതി നടപ്പാക്കും.
  • ഹരിതോര്‍ജ്ജ വികസനം ലക്ഷ്യമിട്ട് ഗ്രീന്‍ ഹൈഡ്രജന്‍ മിഷന് 19700 കോടി നല്‍കുമെന്ന് മന്ത്രി പറഞ്ഞു.
  • പുനരുപയോഗ ഊര്‍ജം പദ്ധതികള്‍ക്കായി ലഡാക്കിന് 8300 കോടി നീക്കിവെച്ചു. 20700 കോടി നിക്ഷേപം കൊണ്ടുവരുമെന്ന് മന്ത്രി അറിയിച്ചു. പരിസ്ഥിതി സംരക്ഷണത്തിനായി പി എം പ്രണാം പദ്ധതി ആരംഭിക്കും.