Saturday, May 4, 2024
educationkeralaNews

സ്‌കൂള്‍ തുറക്കാന്‍ വൈകിയാലും പരീക്ഷ നടത്തണമെന്ന് വിദഗ്ധസമിതി ശുപാര്‍ശ.

സ്‌കൂള്‍ അധ്യയനവര്‍ഷം മുഴുവനായി ഉപേക്ഷിക്കാതെ മെയ് വരെ നീട്ടണമെന്ന് വിദ്യാഭ്യാസവകുപ്പിന്റെ വിദഗ്ധസമിതി റിപ്പോര്‍ട്ട്.സ്‌കൂള്‍ തുറക്കാന്‍ വൈകിയാലും പരീക്ഷ നടത്തണമെന്നും വിദഗ്ധസമിതി ശുപാര്‍ശ ചെയ്തു. അധ്യാപകര്‍ സ്‌കൂളുകളിലെത്താനുള്ള നിര്‍ദ്ദേശവും ഇതിലുണ്ട്. എസ്.സി.ഇ.ആര്‍.ടി ഡയറക്ടര്‍ ഡോ. ജെ. പ്രസാദ് അധ്യക്ഷനായ സമിതിയുടെ റിപ്പോര്‍ട്ടാണ് വിദ്യാഭ്യാസമന്ത്രിക്ക് കൈമാറുന്നത്.കോവിഡിന്റെ പശ്ചാത്തലത്തില്‍ സ്‌കൂള്‍ തുറക്കാന്‍ വൈകുന്നുവെങ്കിലും പാഠ്യപദ്ധതി ചുരുക്കരുത്. കുട്ടികള്‍ക്ക് ലഭിക്കേണ്ട പഠനലക്ഷ്യങ്ങളും നേട്ടങ്ങളും ഉറപ്പുവരുത്തി മാത്രമേ അധ്യയനവര്‍ഷം പൂര്‍ത്തിയാക്കാവൂ എന്ന് നിര്‍ദ്ദേശിക്കുന്നു.സ്‌കൂള്‍ എപ്പോള്‍ തുറക്കുന്നുവോ അന്നു മുതല്‍ അധിക ക്ലാസുകള്‍ ക്രമീകരിച്ച് ശനിയാഴ്ച ദിവസങ്ങളില്‍ പ്രവര്‍ത്തിക്കണം.വിക്ടേഴ്‌സ് ചാനല്‍ നടത്തുന്ന ഫസ്റ്റ്‌ബെല്‍ ക്ലാസുകള്‍ വഴി പഠിപ്പിച്ചവ ഗ്രഹിച്ചോ എന്നറിയാന്‍ പരീക്ഷക്ക് പകരം വര്‍ക് ഷീറ്റുകള്‍ ഉപയോഗിക്കണമെന്നും നിര്‍ദ്ദേശിക്കുന്നു. സര്‍ക്കാര്‍ ഓഫീസുകള്‍ പ്രവര്‍ത്തിച്ചുതുടങ്ങിയ സാഹചര്യത്തില്‍ അധ്യാപകര്‍ പരമാവധി സ്‌കൂളിലെത്താന്‍ ശ്രമിക്കണമെന്നാണ് സമിതി പറയുന്നത്.