Thursday, May 2, 2024
keralaNews

സംസ്ഥാനത്ത് യുഡിഎഫ് തരംഗം ആഞ്ഞടിക്കുമെന്ന് പ്രതിപക്ഷ നേതാവ്

സംസ്ഥാനത്ത് യുഡിഎഫ് തരംഗം ആഞ്ഞടിക്കുമെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. ശബരിമല അടക്കമുള്ള കാര്യങ്ങള്‍ ജനങ്ങള്‍ ചര്‍ച്ച ചെയ്യുമെന്നും എല്‍ഡിഎഫ് കടപുഴകി വീഴുമെന്നും അദ്ദേഹം പറഞ്ഞു. അയ്യപ്പഭക്തരുടെ വികാരങ്ങളെ മുറിവേല്‍പ്പിച്ച സര്‍ക്കാരിന് ദൈവകോപവും ജനങ്ങളുടെ കോപവും ഉണ്ടാകുമെന്നും അദ്ദേഹം വ്യക്തമാക്കി.സ്വാമി അയ്യപ്പനടക്കമുള്ള എല്ലാ ദേവഗണങ്ങളും നിയമസഭാ തെരഞ്ഞെടുപ്പില്‍ എല്‍ഡിഎഫ് സര്‍ക്കാരിനൊപ്പമായിരിക്കുമെന്ന മുഖ്യമന്ത്രിയുടെ പ്രസ്താവനയ്ക്കെതിരെയും രമേശ് ചെന്നിത്തല വിമര്‍ശനം ഉന്നയിച്ചു. നിരീശ്വരവാദിയായ മുഖ്യന്‍ അയ്യപ്പന്റെ കാല്‍ പിടിക്കുന്നുവെന്നാണോ ഇതില്‍ നിന്നും മനസിലാക്കേണ്ടതെന്നായിരുന്നു അദ്ദേഹത്തിന്റെ വിമര്‍ശനം.ഏകാധിപത്യത്തിനും അഹങ്കാരത്തിനും ധാര്‍ഷ്ട്യത്തിനുമെതിരായി കേരളം ഉണര്‍ന്നെഴുന്നേല്‍ക്കുന്ന കാഴ്ച്ചയാണ് കാണാന്‍ കഴിയുന്നതെന്ന് അദ്ദേഹം കൂട്ടിച്ചേര്‍ത്തു.