Sunday, May 19, 2024
EntertainmentkeralaNews

സംസ്ഥാന ചലച്ചിത്ര പുരസ്‌കാര സമിതിയില്‍ താന്‍ ഉണ്ടായിരുന്നെങ്കില്‍ അവാര്‍ഡ് നല്‍കുക മറ്റു ചിലര്‍ക്ക് ….

ഇത്തവണത്തെ അമ്പതാം സംസ്ഥാന ചലച്ചിത്ര പുരസ്‌കാര സമിതിയില്‍ താന്‍ ഉണ്ടായിരുന്നെങ്കില്‍ അവാര്‍ഡ് നല്‍കുക മറ്റു ചിലര്‍ക്ക് ആയിരുന്നേനെയെന്ന് സംഗീത സംവിധായകന്‍ എം. ജയചന്ദ്രന്‍.കൂടാതെ അവാര്‍ഡ് എന്നു പറയുന്നത് എപ്പോഴും ഒരു അവാര്‍ഡ് കമ്മിറ്റിയുടെ കാഴ്ചപ്പാടാണ്. എന്റെ കാഴ്ച എന്തെന്ന് പറഞ്ഞാല്‍, കഴിഞ്ഞ രണ്ട് വര്‍ഷത്തിനിടെ ഇറങ്ങിയ പാട്ടുകളില്‍ ഏറ്റവും ഇഷ്ടപ്പെട്ടത്.അമ്പിളിയിലെ ആരാധികേ എന്ന ഗാനമാണ്, അതിന്റെ മ്യൂസിക് കമ്പോസര്‍ വിഷ്ണു വിജയ് വളരെയധികം കഴിവുള്ള ആളാണ്.തീര്‍ച്ചയായും ഞാന്‍ കമ്മിറ്റിയിലുണ്ടായിരുന്നെങ്കില്‍ ചിലപ്പോള്‍ ആരാധികയ്ക്ക് കൊടുക്കും. കുമ്പളങ്ങി നൈറ്റ്സിന്റെ ബാക്ക് ഗ്രൗണ്ട് കമ്പോസിംഗിന് സുശിന്‍ ശ്യാമിന് കൊടുക്കുമായിരുന്നു. ഉയരെ എന്ന ചിത്രത്തില്‍ ഗോപി സുന്ദര്‍ ചെയ്ത നീ മുകിലോ എന്ന ഗാനവും വളരെ ഇഷ്ടപ്പെട്ടു. സിത്താരയാണ് പാടിയത്. ഇപ്പോള്‍ അവാര്‍ഡ് കിട്ടിയവരൊക്കെ അത് അര്‍ഹിക്കുന്നവര്‍ തന്നെയാണ്, സംശയമില്ല’ എന്നും ഗായകന്‍ പറഞ്ഞു.