Sunday, May 5, 2024
keralaNewsUncategorized

ഭക്തജനത്തിരക്കേറി: ശബരിമലയില്‍ ദര്‍ശന സമയത്തിന് മാറ്റം

ശബരിമല: ശബരിമലയില്‍ ഭക്തജനത്തിരക്കേറിയ സാഹചര്യത്തില്‍ ദര്‍ശന സമയത്തില്‍ മാറ്റം ഏര്‍പ്പെടുത്തി. ഇന്ന് മുതല്‍ ഉച്ചപൂജയ്ക്ക് ശേഷം വൈകിട്ട് മൂന്നിന് നട തുറക്കും. നേരത്തെ രാവിലത്തെ ദര്‍ശന സമയവും രണ്ട് മണിക്കൂര്‍ കൂട്ടിയിരുന്നു. ക്യു നിയന്ത്രണത്തിനും ഭക്തരുടെ സമയ നഷ്ടം ഒഴിവാക്കുന്നതിനും വേണ്ടിയാണ് സമയക്രമം മാറ്റിയത്. ഇന്ന് 62 ആയിരം പേരാണ് വെര്‍ച്വല്‍ ക്യൂ വഴി ബുക്ക് ചെയ്തിട്ടുള്ളത്. ഇന്നലെ 76ആയിരം പേര്‍ ദര്‍ശനം നടത്തിയിരുന്നു. സീസണില്‍ ഏറ്റവും കൂടുതല്‍ പേര്‍ ദര്‍ശനം നടത്തിയത് ഇന്നലെയായിരുന്നു. ശബരിമല ശുചീകരണത്തിന് പൊലീസ് തുടങ്ങിയ പുണ്യം പൂങ്കാവനത്തിന് ബദലുമായി തിരുവിതാങ്കൂര്‍ ദേവസ്വം ബോര്‍ഡിന്റെ പവിത്രം ശബരിമല പദ്ധതി. ദേവസ്വം ബോര്‍ഡ് നീക്കം പുണ്യം പൂങ്കാവനം പദ്ധതിയെ പിന്നോട്ടടിക്കാനാണെന്ന ആരോപണവും ഉയരുന്നുണ്ട്. 2011ലാണ് ശബരിമലയിലെ മാലിന്യ നിര്‍മാര്‍ജനം ലക്ഷ്യമിട്ട് സന്നിധാനത്ത് ഡ്യൂട്ടിയിലുള്ള വിവിധ സര്‍ക്കാര്‍ വകുപ്പുകളെയും ഭക്തരെയും സന്നദ്ധ സംഘടനകളേയും പങ്കെടുപ്പിച്ച് പുണ്യം പൂങ്കാവനം പദ്ധതി തുടങ്ങിയത്. കേരള പൊലീസ് തുടക്കമിട്ട പദ്ധതി പെട്ടെന്ന് തന്നെ ശ്രദ്ധയാകര്‍ശിച്ചു. ഫലപ്രാപ്തി കണക്കിലെടുത്ത് കൂടുതല്‍ ഇടങ്ങിലേക്ക് വ്യാപിക്കാന്‍ തുടങ്ങുമ്പോഴാണ് ബദല്‍ പദ്ധതിയുമായി ദേവസ്വം ബോര്‍ഡ് എത്തുന്നത്. ഇതോടെ പുണ്യം പൂങ്കാവനത്തില്‍ പങ്കാളികളായിരുന്ന ദേവസ്വം ജീവനക്കാര്‍ക്ക് പവിത്രം ശബരിമലക്ക് ഒപ്പം പ്രവര്‍ത്തിക്കേണ്ടി വരും.സന്നിധാനം, പമ്പ, നിലയ്ക്കല്‍, എന്നിവടങ്ങള്‍ കൂടാതെ 12 ഇടത്താവളങ്ങളിലായാണ് പവിത്രം ശബരിമല നടപ്പാക്കുന്നത്. നിലവിലെ ദേവസ്വം കരാര്‍ തൊഴിലാളികളായ വിശുദ്ധ സേനയുമായി സഹകരിച്ചാകും പ്രവര്‍ത്തനം. അതേസമയം ആക്ഷേപങ്ങള്‍ക്ക് അടിസ്ഥാനമില്ലെന്നും എല്ലാവരെയും ഉള്‍ക്കൊള്ളിച്ച് പദ്ധതിയുമായി മുന്നോട്ടു പോകുമെന്നും ദേവസ്വം ബോര്‍ഡ് അറിയിച്ചു.