എരുമേലി: മഹല്ല മുസ്ലിം ജമാഅത്ത് നിര്‍മ്മിക്കുന്ന കണ്‍വന്‍ഷന്‍ സെന്ററിന്റെ ഉദ്ഘാടനം 17 ന് നടക്കും. എരുമേലി – മുണ്ടക്കയം റോഡില്‍ പ്രൊപ്പോസ് ജംഗഷന് സമീപമാണ് മൂന്ന് കോടി രൂപ ചിലവില്‍ ആധുനിക രീതിയിലുള്ള കണ്‍വന്‍ഷന്‍ സെന്റര്‍ നിര്‍മ്മിക്കുന്നത്. 17 ന് വെള്ളിയാഴ്ച വൈകിട്ട് അഞ്ചിന് നടക്കുന്ന സമ്മേളനത്തില്‍ ജമാഅത്ത് പ്രസിഡന്റ് പി എ ഇര്‍ഷാദ് അധ്യക്ഷത വഹിക്കും . സ്‌പോര്‍ട്‌സ് ന്യൂനപക്ഷ ക്ഷേമ വകുപ്പ് മന്ത്രി വി. അബ്ദുറഹ്‌മാന്‍ ശിലാ സ്ഥാപനം നടക്കും. ആന്റോ ആന്റണി എംപി ആമുഖ പ്രഭാഷണവും എം എല്‍ എ അഡ്വ. സെബാസ്റ്റ്യന്‍ കുളത്തുങ്കല്‍ മുഖ്യ പ്രഭാഷണവും നടത്തും.ചടങ്ങില്‍ കോട്ടയം ജില്ല പോലീസ് മേധാവി കെ. കാര്‍ത്തിക് ഐ പി എസ് , എരുമേലി ഫോറസ്റ്റ് റേഞ്ച് ഓഫീസര്‍ ബി. ആര്‍ജയന്‍ , എരുമേലി ജമാ അത്തിലെ ആദ്യ വനിത ഡോക്ടറായ സാറാ ഷാഹുല്‍ എന്നിവരെ ആദരിക്കുമെന്നും ജമാഅത്ത് സെക്രട്ടറി സി എ എ കരീം പറഞ്ഞു.പരിപാടിയില്‍ ജന പ്രതിനിധികള്‍, വാര്‍ഡ് മെമ്പര്‍മാര്‍ , മറ്റ് ജമാഅത്ത് ഭാരവാഹികള്‍ പങ്കെടുക്കും.