Friday, April 26, 2024
keralaNews

ശബരിമല പൊന്നമ്പലമേട്ടില്‍ മകരവിളക്ക് തെളിഞ്ഞു.

പത്തനംതിട്ട : ശബരിമല പൊന്നമ്പലമേട്ടില്‍ മകരവിളക്ക് തെളിഞ്ഞു. മകരവിളക്ക് തൊഴുതുള്ള പതിനായിരക്കണക്കിന് ഭക്തരുടെ ശരണം വിളികളാല്‍ മുകരിതമായിരിക്കുകയാണ് സന്നിധാനം. മണിക്കൂറുകള്‍ മുമ്പ് തന്നെ സന്നിധാനവും പരിസരവും അയ്യപ്പഭക്തരാല്‍ നിറഞ്ഞിരുന്നു. ആറരക്ക് തിരുവാഭരണം ചാര്‍ത്തിയുള്ള ദീപാരാധനക്ക് ശേഷമായിരുന്നു പൊന്നമ്പല മേട്ടിലെ മകരജ്യോതി ദര്‍ശനം. പത്തിലധികം കേന്ദ്രങ്ങളില്‍ നിന്നായി ഭക്തര്‍ മകരവിളക്ക് ദര്‍ശിക്കുകയാണ്.