Thursday, May 9, 2024
keralaNews

ബജറ്റ് പ്രസംഗം അവസാനിപ്പിച്ചു.

ബജറ്റ് പ്രസംഗം അവസാനിപ്പിച്ചു. ബജറ്റ് സഭയുടെ അംഗീകാരത്തിനായി സമര്‍പ്പിക്കുന്നതായി ധനമന്ത്രി.നിപ്പ, കോവിഡ് തുടങ്ങിയവയെല്ലാം ഉണ്ടെങ്കിലും എല്ലാവരെയും ചേര്‍ത്തുപിടിക്കുന്ന നിലപാടാണ് പിണറായി സര്‍ക്കാര്‍ നടപ്പാക്കിയതെന്ന് ധനമന്ത്രി.കേരളത്തെ പുരോഗതിയിലേക്ക് ഒറ്റക്കെട്ടായി മുന്നേറാന്‍ സാധിക്കട്ടെയെന്നും ധനമന്ത്രി.പോക്‌സോ കോടതികള്‍ക്കായി 8.5 കോടി വകയിരുത്തി.ലോട്ടറി വിജയികള്‍ക്ക് സാമ്പത്തിക ഇടപാടുകളില്‍ പരിശീലനം നല്‍കും.എക്‌സൈസ് നവീകരണപദ്ധതികള്‍ക്കായി 10.5 കോടി രൂപ വകയിരുത്തി.ചരക്കുസേവന നികുതി വകുപ്പില്‍ പൂര്‍ണ കംപ്യൂട്ടര്‍വത്കരണം നടപ്പാക്കും. ലക്കി വിന്‍ എന്ന പേരില്‍ ഒരു ആപ് വരും. ഇതില്‍ ജിഎസ്ടി ബില്ലുകള്‍ ഉപഭോക്താക്കള്‍ക്ക് അപ്ലോഡ് ചെയ്യുന്നത് പ്രോത്സാഹിപ്പിക്കാന്‍ സമ്മാനങ്ങള്‍ നല്‍കും.അടിസ്ഥാന ഭൂനികുതി നിരക്കുകള്‍ വര്‍ധിപ്പിക്കും.80 കോടി രൂപയുടെ അധികവരുമാനം ലക്ഷ്യം.ഭൂമിയുടെ ന്യായവില പരിശോധിക്കുന്നതില്‍ സമിതിയെ നിയോഗിക്കും.ന്യായവിലയില്‍ 10 ശതമാനം ഒറ്റത്തവണ വര്‍ധന. 200 കോടി വരുമാനം പ്രതീക്ഷിക്കുന്നു.ലഹരി കുറഞ്ഞ മദ്യം ഉത്പാദിപ്പിക്കാന്‍ കൂടുതല്‍ യൂണിറ്റുകള്‍.കൂടുതല്‍ ലഹരിമുക്ത കേന്ദ്രങ്ങള്‍ തുടങ്ങും. വിമുക്തി കേന്ദ്രങ്ങള്‍ക്കായി 8 കോടി രൂപ.പ്രളയ സെസ്, അധികമായി അടച്ച തുകയ്ക്ക് റീ ഫണ്ട് ലഭിക്കാത്ത സ്ഥിതി ഉണ്ടായിരുന്നു. ഇത് പരിഹരിക്കും.
പഴയവാഹനങ്ങള്‍ക്ക് ഹരിതനികുതി ഏര്‍പ്പെടുത്തും.ഇതിലൂടെ 10 കോടി രൂപ വരുമാനം ലക്ഷ്യം.2 ലക്ഷംരൂപവരെയുള്ള മോട്ടര്‍ വാഹനങ്ങളുടെ ഒറ്റത്തവണ മോട്ടര്‍ നികുതി 1 ശതമാനം വര്‍ധിപ്പിക്കും.ടൂറിസം മേഖലയിലുള്ള കാരവന്‍ വാഹനങ്ങളുടെ നികുതി കുറച്ചു.