Thursday, April 25, 2024
keralaLocal NewsNews

പമ്പിന് സമീപത്തെ കിണറ്റില്‍ പെട്രോള്‍ കത്തി ഫയര്‍ ഫോഴ്‌സ് എത്തി തീ അണച്ചു

കാഞ്ഞിരപ്പള്ളി :പെട്രോള്‍ പമ്പിന് സമീപത്തെ വീടിന്റെ കിണറ്റില്‍ പെട്രോളിന്റെ അംശം കണ്ടെത്തി.സംശയം തീര്‍ക്കാന്‍ തീ കത്തിച്ചപ്പോള്‍ പടര്‍ന്ന തീ ഫയര്‍ ഫോഴ്‌സ് എത്തി തീ അണച്ചു.കാഞ്ഞിരപ്പള്ളി – എരുമേലി റോഡില്‍ കുറുവാമൂഴി പമ്പിന് സമീപം കാടശ്ശേരി കെ ജി ബാലകൃഷ്ണന്‍ എന്നയാളുടെ വീട്ടിലെ കിണറ്റിലാണ് സംഭവം.ഇന്ന് രാവിലെ വീടുകാര്‍ വീട്ടാവശ്യത്തിനായി വെള്ളം കോരിയപ്പോള്‍ വെള്ളത്തില്‍ പെട്രോളിന്റെ അംശവും-ഗന്ധവും ഉണ്ടായി.മറ്റാരെങ്കിലും കിണറ്റില്‍ പെട്രോള്‍ ഒഴിച്ചതാണെന്ന് കരുതി കിണര്‍ വൃത്തിയാക്കുന്നതിനിടെ കിണറ്റില്‍ ഇറങ്ങിയ ആള്‍ക്ക് ശാരീരിക അസ്വസ്തത ഉണ്ടാകുകയും പെട്ടെന്ന് കരക്ക് കേറുകയുമായിരുന്നു.സംശയം തോന്നിയതിനെ തുടര്‍ന്ന് കിണറ്റിലേക്ക് പേപ്പര്‍ കത്തിച്ചിടുകയും തീ ആളി കത്തുകയുമായിരുന്നുവെന്നും ഇവര്‍ പറഞ്ഞു.ഉടനെ കാഞ്ഞിരപ്പള്ളി -എരുമേലി എന്നിവടങ്ങളില്‍ നിന്നും മൂന്ന് ഫയര്‍ ഫോഴ്‌സ് യൂണീറ്റ് എത്തിയാണ് കിണറ്റിനുള്ളിലെ തീ അണച്ചത്.എന്നാല്‍ കഴിഞ്ഞ കുറേ ദിവസങ്ങളായി സമീപത്തെ പമ്പില്‍ പെട്രോള്‍ അടിക്കുന്നതില്‍ താമസവും – അളവില്‍ വിത്യാസവും ഉണ്ടായിരുന്നതായും പമ്പ് അധികൃതരും പറഞ്ഞു.