Saturday, May 4, 2024
keralaNews

മണ്ഡല മകരവിളക്ക് ഉത്സവകാലത്ത് ശബരിമലയിലേക്ക് രണ്ട് പ്രധാന പാതകളിലൂടെ മാത്രമായിരിക്കും തീര്‍ഥാടകര്‍ക്ക് യാത്രാനുമതി.

 

ഈ വര്‍ഷത്തെ മണ്ഡല മകരവിളക്ക് ഉത്സവകാലത്ത് ശബരിമലയിലേക്ക് രണ്ട് പ്രധാന പാതകളിലൂടെ മാത്രമായിരിക്കും തീര്‍ഥാടകര്‍ക്ക് യാത്രാനുമതി.ദേവസ്വം മന്ത്രി കടകംപള്ളി സുരേന്ദ്രനാണ് ഇക്കാര്യം വ്യക്തമാക്കിയത്. വടശ്ശേരിക്കര-പമ്പ, എരുമേലി-പമ്പ എന്നീ വഴികളിലൂടെയാണ് യാത്ര അനുവദിക്കുക.

വിഡിയോ കോണ്‍ഫറന്‍സ് വഴി ചേര്‍ന്ന ദക്ഷിണേന്ത്യന്‍ ദേവസ്വം മന്ത്രിമാരുടെയും ഉദ്യോഗസ്ഥരുടെയും യോഗത്തിലാണ് ദേവസ്വം മന്ത്രി കടകംപള്ളി സുരേന്ദ്രന്‍ ഒരുക്കങ്ങളും നിയന്ത്രണങ്ങളും വ്യക്തമാക്കിയത്. 24 മണിക്കൂര്‍ മുമ്പ് എടുത്ത കോവിഡ് നെഗറ്റീവ് സര്‍ട്ടിഫിക്കറ്റ് തീര്‍ഥാടകര്‍ ഹാജരാക്കണം. ആന്റിജന്‍ പരിശോധന സര്‍ട്ടിഫിക്കറ്റ് ഹാജരാക്കിയാല്‍ മതി.