Friday, May 3, 2024
keralaLocal NewsNews

ശബരിമല അയ്യപ്പസേവാസമാജം എരുമേലിയിൽ അന്നദാന ക്യാമ്പ് നാളെ തുടങ്ങും. 

എരുമേലി: ശബരിമല അയ്യപ്പസേവാസമാജത്തിന്റെ നേതൃത്വത്തിൽ മണ്ഡല മകരവിളക്ക് സേവനപ്രവർത്തനങ്ങളുടെ ഭാഗമായി എരുമേലിയിൽ വർഷംതോറും നടത്തി വരാറുള്ള അന്നദാന ക്യാമ്പ്  നാളെ 14 ന്  ചൊവ്വാഴ്ച  രാവിലെ 11മണിയ്ക്ക് എരുമേലി കെ എസ് ആർ റ്റി സി സ്റ്റാൻഡിന് എതിർ വശത്തുള്ള സമാജം ക്യാമ്പിൽ തുടങ്ങും. സേവ സമാജം കാഞ്ഞിരപ്പള്ളി താലൂക്ക് സമിതി പ്രസിഡന്റ് റ്റി അശോക് കുമാറിന്റെ അദ്ധ്യക്ഷതയിൽ കൂടുന്ന യോഗം അഖിലേന്ത്യാ സംഘടനാ സെക്രട്ടറി വി.കെ വിശ്വനാഥൻ ഉദ്ഘാടനം ചെയ്യും. സ്വാമി സത് സ്വരൂപാനന്ദസരസ്വതി (സന്യാസി മാർഗദർശക് മണ്ഡൽ സംസ്ഥാന ജനറൽ സെക്രട്ടറി) അനുഗ്രഹ പ്രഭാഷണം നടത്തും. കുടിവെള്ള വിതരണ ഉദ്ഘാടനം റ്റി. എസ്  കൃഷ്ണകുമാർ (കാഞ്ഞിരപ്പള്ളി ബ്ലോക്ക് പഞ്ചായത്ത് മെമ്പർ) നിർവ്വഹിക്കും. യോഗത്തിൽ  മനോജ് എസ് .നായർ  സംസ്ഥാന സെക്രട്ടറി),  അമ്പോറ്റി കോഴഞ്ചേരി ( സംസ്ഥാന ജോയിന്റ് ജനറൽ സെക്രട്ടറി), പി.എ  ഇർഷാദ് (എരുമേലി മഹല്ലാമുസ്ലിം ജമാഅത്ത് പ്രസിഡന്റ്),  മുജീബ്  റഹ്മാൻ (വ്യാപാരിവ്യവസായി ഏകോപന സമിതി എരുമേലി യൂണിറ്റ് പ്രസിഡന്റ്), എം.ജി രവീന്ദ്രൻ (സമാജം സംസ്ഥാന സെക്രട്ടറി), എം. എസ് ഷിബു (കോ-ഓർഡിനേറ്റർ, പുണ്യംപൂങ്കാവനം എരുമേലി) സുരേഷ് കരിമ്പനാക്കുഴി (ജനറൽ സെക്രട്ടറി കാഞ്ഞിരപ്പള്ളി താലൂക്ക് സമിതി) എന്നിവർ സംസാരിക്കും.