Thursday, May 16, 2024
keralaLocal NewsNews

പ്രതിസന്ധികളെ അതിജീവിച്ച ലത്തീഷയും കുടുംബവും  കോവിഡിന്റെ  ദുരിതത്തിൽ .

ലത്തീഷക്ക്  സുമനസ്സുകളുടെ സഹായം വേണം .

എരുമേലി:ശരീരത്തിലെ എല്ലുകൾ ഒടിയുന്ന  അപൂർവ്വ രോഗത്താൽ വർഷങ്ങൾ  തള്ളിനീക്കിയ ലത്തീക്ഷയ്ക്ക് ഇനി ദുരിതങ്ങളെ അതിജീവിക്കാൻ സുമനസ്സുകളുടെ നിർലോഭമായ സഹായം വേണം . എരുമേലി പുത്തൻപീടികയിൽ അൻസാരി / ജമീല ദമ്പതികളുടെ ഇളയ മകൾ  ലത്തീഷയാണ് ( 28 ) തന്റെ  സ്വപ്നമായ നേട്ടങ്ങളും ജീവനും നിലനിർത്താൻ സഹായം തേടുന്നത് . ജന്മന ഉണ്ടായ അസുഖത്തിന്റെ ചികിൽസക്കിടെ കഴിഞ്ഞ നാല് വർഷമായി ജീവൻ നിലനിൽക്കുന്നത് ഓക്സിജന്റെ സഹായത്തോടെയാണ് ആദ്യമൊക്കെ ചെറിയ അളവിൽ ഓക്സിജൻ നൽകിയിരുന്നത് . എന്നാൽ ഇപ്പോൾ  എട്ട് ലിറ്റർ  ഓക്സിജനാണ്  ദിവസേന വേണ്ടത് .
 ഒരു ദിവസത്തെ ഓക്സിജൻ സിലിണ്ടറിനും , മറ്റു മരുന്നുകൾക്കു മായി കൂടുതൽ തുക ചെലവഴിക്കേണ്ടി വരുന്നതായും അൻസാരി പറഞ്ഞു.ലത്തീഷയുടെ  ജീവിതത്തിന്
ഏക ആശ്രയവും  ആശ്വാസവുമായിരുന്ന  കീബോർഡും ഇപ്പോൾ തകരാറിലായിരിക്കുകയാണ് .
ഈ വലിയ പ്രതിസന്ധി ഘട്ടത്തെ നേരിടാൻ  കീ ബോർഡ് ആരെങ്കിലും വാങ്ങി തരുമെന്ന പ്രതീക്ഷയിലാണ് ഈ കൊച്ചു കലാകാരി കൂടിയായ ലത്തീഷ .നാടും നഗരവും മഹാമാരിയായ  കോവിഡിന്റെ  പിടിയിലമർന്നതോടെ
കുടുംബത്തിന്റെ  ആശ്രയമായിരുന്ന ചെറിയ ഹോട്ടലും അടച്ചുപൂട്ടേണ്ടി വന്നു . ഇപ്പോൾ കോവിഡിനെയും അതിജീവിക്കേണ്ടതുണ്ട് . നിത്യേന  ഉണ്ടാകുന്ന ചിലവുകൾ  ഈ കുടുംബത്തിന് താങ്ങാവുന്നതിലും അധികമാണ് .
ഒട്ടേറെ ബഹുമതികളും നേട്ടങ്ങളും വാരിക്കൂട്ടിയ ഈ കൊച്ചു കലാകാരി കൂടിയായ മിടുക്കി ഐ എ എസ്   പഠനത്തിന്റ പ്രാരംഭഘട്ടത്തിലായിരുന്നു . എന്നാൽ  അപൂർവ്വമായ അസുഖത്തിന്റെ കൈപിടിയിൽ നിന്നു പോലും  അതിജീവിച്ച ലത്തീഷ ഇപ്പോൾ കോവിഡിന്റെ  പിടിയിൽ നിന്നും രക്ഷപെടാനുള്ള തീവ്രമായ ശ്രമത്തിലാണ് . ലത്തീഷയുടെ സ്വപ്നങ്ങളും ആഗ്രഹങ്ങളും
നിറവേറ്റിയ ഈ കുടുംബം  അതിജീവനത്തിനായി  സഹായം തേടുകയാണ് .
Name- Latheesha Ansari
Bank – Sate Bank Of India
Branch – Erumely
SBI AC NO – 67139649949
IFSC Code – SBIN0070105
Puthenpeedikayil
Erumely p.o
Kottayam
Mob – 9744108141,9605434920