Saturday, May 4, 2024
keralaNews

ശബരിമല തീര്‍ത്ഥാടനം ദിവസങ്ങള്‍ മാത്രം ബാക്കി നില്‍ക്കെ; വലിയതോട് ശുചീകരിച്ചിട്ടില്ല.

ശബരിമല തീര്‍ത്ഥാടനം ആരംഭിക്കാന്‍ ദിവസങ്ങള്‍ മാത്രം ബാക്കി നില്‍ക്കെ വലിയ തോട് ശുചീകരണം നടത്തിയില്ല.വലിയ അമ്പലം മുതല്‍ കെ എസ് ആര്‍ റ്റി സി വരെയുള്ള വലിയ തോടാണ് ഇരു വശവും കാട് കയറി കിടക്കുകയാണ്.തീര്‍ത്ഥാടനവുമായി ബന്ധപ്പെട്ട് ദേവസ്വം പാര്‍ക്കിംഗ് മൈതാനങ്ങളും ഇതുവരെ തെളിയിച്ചിട്ടില്ല.ശബരിമല തീര്‍ത്ഥാടകരെ വരവേല്‍ക്കാന്‍ ദേവസ്വം ബോര്‍ഡ് ഒരുക്കങ്ങളാരംഭിച്ചു എന്ന് പറയുമ്പോഴും തീര്‍ത്ഥാടകരുടെ വാഹനങ്ങള്‍ പാര്‍ക്ക് ചെയ്യുന്നത് അടക്കമുള്ള പ്രദേശങ്ങളാണ് ഇതുവരെ വെട്ടി തെളിക്കാത്തത്.എന്നാല്‍ എന്നാല്‍ അന്നദാന വിതരണത്തിനും,ഫയര്‍ഫോഴ്‌സിനുമുള്ള താല്‍ക്കാലിക ഷെഡ്ഡുകള്‍ ദേവസ്വം ബോര്‍ഡ് നിര്‍മ്മിച്ചു കഴിഞ്ഞു . ഇതുവരെ തീര്‍ത്ഥാടനവുമായി ബന്ധപ്പെട്ട
ലേലങ്ങള്‍ ഒന്നും നടക്കാത്തത് ദേവസ്വം ബോര്‍ഡിനെ ആശങ്കയിലായിരിക്കുകയാണ്.