Friday, March 29, 2024
keralaNews

കോട്ടയം മെഡിക്കല്‍ കോളജിന് കേന്ദ്ര സര്‍ക്കാരിന്റെ ‘ലക്ഷ്യ ‘സര്‍ട്ടിഫിക്കറ്റ് ലഭിച്ചു

ഗാന്ധിനഗര്‍ . കോട്ടയം മെഡിക്കല്‍ കോളജിന് മികച്ച പ്രസവ ചികിത്സയ്ക്ക് കേന്ദ്ര സര്‍ക്കാരിന്റെ ലക്ഷ്യ സര്‍ട്ടിഫിക്കറ്റ് ലഭിച്ചു. കേരളത്തില്‍ കോഴിക്കോട്, കോട്ടയം എന്നീ മെഡിക്കല്‍ കോളജ് കള്‍ക്ക് മാത്രമാണ് അംഗീകാരം ലഭിച്ചത്. 96 ശതമാനം സ്‌കോര്‍ കോഴിക്കോടിനും 87% കോട്ടയം മെഡിക്കല്‍ കോളജിനും ലഭിച്ചതായി ആരോഗ്യ മന്ത്രി വീണാ ജോര്‍ജ്ജ് അറിയിച്ചു. മറ്റ് മെഡിക്കല്‍ കോളജ് കള്‍ക്ക് കൂടി ലക്ഷ്യ നില വാരത്തിലേയ്ക്ക് ഉയര്‍ത്തുന്നതിനുള്ള നടപടി ആരീഭിച്ചിട്ടുണ്ടെന്നും മന്ത്രി അറിയിച്ചു. ലോകോത്തര നിലവാരമുള്ള പ്രസവ ചികിത്സ അണുബാധ കുറയ്ക്കുക, പരാമവധി പ്രസവശസ്ത്രക്രീയ ഒഴിവാക്കുക, പ്രസവ സമയത്തെ
മെച്ചപ്പെട്ട സംരക്ഷണം, പ്രസവാനന്തര പരിചരണം ഗുണഭോക്താക്കളുടെ സംതൃപ്തി, ലേബര്‍ റൂമുകളുടേയും ഗര്‍ഭിണികള്‍ക്കുമുള്ള ശസ്ത്രക്രീയാതീയ്യേറ്ററിന്റെ ഗുണനിലവാരം എന്നിവയെല്ലാം സാധ്യമാക്കിയാണ് ലക്ഷ്യ അംഗീകാരം കരസ്ഥമാക്കിയത്. ഗര്‍ഭിണികള്‍ക്ക് മികച്ച ചികിത്സയും പരിചരണവും ഉറപ്പാക്കുവാനും മാതൃ-ശിശു മരണ നിരക്ക് കുറയ്ക്കാ നുമാണ് കേന്ദ്ര സര്‍ക്കാര്‍ ലക്ഷ്യ പദ്ധതി ആവിഷ്‌കരിചത്. അതനുസരിച്ച് മുന്നു മാസം മുന്‍പ് കോട്ടയം മെഡിക്കല്‍ കോളജില്‍, ലക്ഷ്യമാര്‍ഗ്ഗ നിര്‍ദ്ദേശങ്ങള്‍ അനുസരിച്ചുള്ള പരിശോധനയ്ക്ക് കേന്ദ്ര പ്രതിനിധി സംഘം എത്തിയിരുന്നു. അതിന്റെ ശേഷമാണ് ഇപ്പോള്‍ അംഗീകാരം ലഭിച്ചത്.
പ്രസവ മുറിയില്‍ അഡ്മിറ്റ് ചെയ്യുന്നതു മുതല്‍ പ്രസവശേഷം വാര്‍ഡിലേയ്ക്ക് മാറ്റുന്നത് ഗര്‍ഭിണികള്‍ക്ക് വേണ്ടത്ര സംരക്ഷണം ഉറപ്പ് വരുത്തിയിരുന്നു. ലക്ഷ്യമാര്‍ഗ്ഗ നിര്‍ദ്ദേശങ്ങള്‍ അനുസരിച്ച് പ്രസവ മുറി, ശസ്ത്രക്രീയാ തീയേറ്റര്‍, എന്നിവയുടെ ഭൗതിക സാഹചര്യം മികച്ചതാക്കുകയും ചെയ്തിരുന്നു. രോഗീപരിചരണത്തിനാവശ്യമായ സംവിധാനങ്ങള്‍ വര്‍ദ്ധിപ്പിക്കുകയും, അതി തീവ്ര പരിചരണം ആവശ്യമായ ഗര്‍ഭിണികള്‍ക്ക് വെന്റിലേറ്റര്‍ സൗകര്യങ്ങളോടു കൂടിയ തീവ്ര പരിചരണ വിഭാഗവും ( ഐ സി യു), െൈഹ ഡെപ്പന്റന്‍സി യൂണിറ്റ് എന്നിവയും സജ്ജമാക്കുകയും, ജീവനക്കാര്‍ക്ക് മതിയായ പരിശീലനവും നല്‍കിയാണ് ലക്ഷ്യ നിലവാരത്തിലേയ്ക്ക് ഉയര്‍ത്തി അംഗീകാരം ലഭിച്ചതെന്ന് മെഡിക്കല്‍ കോളജ് അധികൃതര്‍ പറഞ്ഞു