Tuesday, May 7, 2024
keralaNews

ശബരിമല – മാളികപ്പുറം മേല്‍ശാന്തി അഭിമുഖം

പത്തനംതിട്ട: സന്നിധാനത്ത് പുതിയ മേല്‍ശാന്തിമാരെ കണ്ടെത്തുന്നതിനുള്ള അഭിമുഖം സെപ്റ്റംബര്‍ 14, 15 തീയതികളില്‍ നടക്കും. തിരുവനന്തപുരം നന്തന്‍കോട് ദേവസ്വം ബോര്‍ഡ് ആസ്ഥാനത്താണ് അഭിമുഖം നടക്കുക. ശബരിമലയിലേക്ക് 83 ഉം, മാളികപ്പുറത്തേക്ക് 54 അപേക്ഷകളുമാണ് ഇത്തവണ ലഭിച്ചത്. അപേക്ഷകളുടെ സൂക്ഷ്മ പരിശോധന, വിജിലന്‍സ് പരിശോധന എന്നിവയ്ക്ക് ശേഷം ശബരിമലയിലേക്ക് 51, മാളികപ്പുറത്തേക്ക് 36 എന്നിങ്ങനെയാണ് അഭിമുഖത്തിനായി അര്‍ഹത നേടിയത്. 14-ന് ശബരിമലയിലേക്കുള്ള അഭിമുഖമാണ് നടക്കുക. 15-ന് മാളികപ്പുറത്തേക്കുമുള്ള അഭിമുഖം നടക്കും. അഭിമുഖത്തിലൂടെ പ്രാഥമിക പട്ടികയിലേക്ക് തിരഞ്ഞെടുക്കുന്നവരുടെ പേരുകള്‍ ഒക്ടോബര്‍ 18-ന് സന്നിധാനത്ത് നറുക്കിട്ടാകും പുതിയ മേല്‍ശാന്തിയെ കണ്ടെത്തുക.