Sunday, May 5, 2024
NewsSportsworld

ഖത്തര്‍ ലോകകപ്പ് : നെതര്‍ലാന്റ്സ് ഗ്രൂപ്പ് ചാമ്പ്യന്‍മാരായി

ഖത്തര്‍: ഖത്തര്‍ ലോകകപ്പില്‍ ഒരു പോയിന്റ് പാലും നേടാനാകാതെ ഖത്തര്‍ പോരാട്ടം അവസാനിപ്പിച്ചു. ഗ്രൂപ്പിലെ അവസാന മത്സരത്തില്‍ നെതര്‍ലാന്റ്സ് ആണ് ഖത്തറിനെ പരാജയപ്പെടുത്തിയത്.     ഏകപക്ഷീയമായ രണ്ട് ഗോളുകള്‍ക്കാണ് നെതര്‍ലാന്റ്സ് ആതിഥേയരെ തകര്‍ത്തത്. കളിച്ച മൂന്ന് കളിയിലും തോറ്റ ഖത്തര്‍ ലോകകപ്പിന്റെ ചരിത്രത്തിലെ ഏറ്റവും മോശം പ്രകടനം നടത്തിയ ആതിഥേയ ടീമായി. ആദ്യ പകുതിയിലെ 26ാം മിനിറ്റില്‍ കോഡി ഗോപ്കോ ആണ് ആദ്യം ഖത്തര്‍ വല കുലുക്കിയത്. കളിയിലുടനീളം ഓറഞ്ച് പടയുടെ ആധിപത്യമായിരുന്നു. ഖത്തറിന് എതിര്‍ ഗോള്‍മുഖത്തേക്ക് മികച്ച മുന്നേറ്റങ്ങളോ ആസൂത്രിത നിക്കങ്ങളോ നടത്താനായില്ല.രണ്ടാം പകുതിയിലും നെതര്‍ലാന്റ്സിന്റെ മുന്നേറ്റതോടെയാണ് തുടങ്ങിയത്. കളിയുടെ 49ാം മിനുട്ടില്‍ ഫ്രാങ്കി ഡി ജോങ്ക് ഡച്ച് ടീമിന്റെ ലീഡ് രണ്ടാക്കി ഉയര്‍ത്തി. ഗ്രൂപ്പ് എയില്‍ രണ്ട് ജയവും ഒരു സമനിലയുമായി ജയിച്ച് ഡച്ച് സംഘം 7 പോയിന്റുകളുമായി ഗ്രൂപ്പ് ചാമ്പ്യന്‍മാരായി. മറ്റൊരു മത്സരത്തില്‍ ഇക്വഡോറിനെ ഒന്നിനെതിരെ രണ്ട് ഗോളുകള്‍ക്ക് തകര്‍ത്ത് സെനഗലും പ്രീ ക്വാര്‍ട്ടറില്‍ പ്രവേശിച്ചു.