Wednesday, May 1, 2024
keralaNews

ശബരിമല തീര്‍ത്ഥാടകന് കോവിഡ് സ്ഥിരീകരിച്ച സംഭവം ;തീര്‍ത്ഥാടനം ഒഴിവാക്കണമെന്ന് അയ്യപ്പസേവാസമാജം.

കോവിഡ് മഹാമാരിയില്‍ കേരളമടക്കം വരുന്ന സംസ്ഥാനങ്ങള്‍ ദുരിതമനുഭവിക്കുമ്പോള്‍ ശബരിമലയില്‍ മാത്രം തീര്‍ത്ഥാടകരെ പ്രവേശിപ്പിക്കാന്‍ അനുവദിക്കുന്നത് കോവിഡ് വ്യാപനത്തിന് വഴിയൊരുക്കുമെന്ന് ശബരിമല അയ്യപ്പസേവാസമാജം സംസ്ഥാന സെക്രട്ടറി എസ്.മനോജ് പറഞ്ഞു.തമിഴ്‌നാട്ടില്‍ നിന്നും എത്തിയ തീര്‍ഥാടകനാണ് ഇന്ന് നിലയ്ക്കലില്‍ വച്ച് നടത്തിയ പരിശോധിച്ചപ്പോള്‍ സ്ഥിരീകരിച്ചത്.വെര്‍ച്ച്വല്‍ ക്യുവില്‍ ബുക്ക് ചെയ്യുന്ന 250 തീര്‍ത്ഥാടകരെ കര്‍ശനമായി ശബരിമലയില്‍ എത്തിക്കുമെന്നാണ് സര്‍ക്കാരും ദേവസ്വം ബോര്‍ഡും പറയുന്നത്. എന്നാല്‍ ഇവരില്‍ ആര്‍ക്കെങ്കിലും കോവിഡ് സ്ഥിരീകരിച്ചാല്‍ ശബരിമല ക്ഷേത്രം തന്നെ അടച്ചിട്ടുണ്ട് സാഹചര്യമുണ്ടാകും.അങ്ങനെ വന്നാല്‍ വ്യാപകമായ പ്രതിഷേധങ്ങള്‍ക്കും ആചാരാനുഷ്ഠാനങ്ങളുടെ തടസ്സങ്ങള്‍ക്കും വഴിയൊരുക്കുമെന്നും എസ് . മനോജ് പറഞ്ഞു.അതുകൊണ്ട് ഇക്കാര്യത്തില്‍ സര്‍ക്കാരും ദേവസ്വം ബോര്‍ഡും അടിയന്തര നടപടി സ്വീകരിക്കണമെന്നും എസ്. മനോജ് ആവശ്യപ്പെട്ടു.