Wednesday, May 15, 2024
indiakeralaNews

ബാങ്കിംഗ് സ്വകാര്യവത്ക്കരണ നടപടികള്‍ വേഗത്തിലാക്കാന്‍ കേന്ദ്രസര്‍ക്കാര്‍

ബാങ്കിംഗ് സ്വകാര്യവത്ക്കരണ നടപടികള്‍ വേഗത്തിലാക്കാന്‍ കേന്ദ്രസര്‍ക്കാര്‍ നടപടികള്‍ തുടങ്ങി. ആദ്യ ഘട്ട പൊതുമേഖലാ ബാങ്കുകളുടെ സ്വകാര്യവത്ക്കരണ നടപടി ഏപ്രില്‍ മാസം മുതല്‍ ആരംഭിക്കും. ആദ്യഘട്ടത്തില്‍ സ്വകാര്യവത്ക്കരിക്കാന്‍ നാല് പൊതുമേഖല ബാങ്കുകളാണ് കേന്ദ്ര സര്‍ക്കാര്‍ നിശ്ചയിച്ചിട്ടുള്ളത്.

ഇക്കാര്യത്തിലെ നയപരമായ തീരുമാനത്തിന് പിന്നാലെ നപടികളും കേന്ദ്രസര്‍ക്കാര്‍ തുടങ്ങി. രാജ്യത്തെ നാല് പൊതുമേഖലാ ബാങ്കുകള്‍ സ്വകാര്യവത്കരിക്കാന്‍ ആണ് കേന്ദ്ര സര്‍ക്കാര്‍ നടപടി ആരംഭിച്ചത്.ബാങ്ക് ഓഫ് മഹാരാഷ്ട്ര, ബാങ്ക് ഓഫ് ഇന്ത്യ, ഇന്ത്യന്‍ ഓവര്‍സീസ് ബാങ്ക്, സെന്‍ട്രല്‍ ബാങ്ക് ഓഫ് ഇന്ത്യ എന്നീ ബാങ്കുകള്‍ സ്വകാര്യവത്കരണത്തിനുള്ള ചുരുക്കപ്പട്ടികയില്‍ ഇടം പിടിച്ചു. ഇതില്‍ രണ്ടു ബാങ്കിന്റെ സ്വകാര്യവത്കരണം ഏപ്രിലില്‍ തന്നെ തുടങ്ങും.