Sunday, April 28, 2024
NewsSportsworld

റോജര്‍ ഫെഡറര്‍ ടോക്കിയോ ഒളിമ്പിക്‌സില്‍ നിന്ന് പിന്മാറി

റോജര്‍ ഫെഡറര്‍ ടോക്കിയോ ഒളിമ്പിക്‌സില്‍ നിന്ന് പിന്മാറി.സ്വിറ്റ്സര്‍ലന്‍ഡിനെ പ്രതിനിധികരിച്ച് ഒളിമ്പിക്‌സില്‍ പങ്കെടുക്കുക എന്നത് അഭിമാനമാണെന്നും എന്നാല്‍ പരിക്കുമൂലം ഇത്തവണ മത്സരിക്കാനാവാത്തത് നിരാശാജനകമെന്നും ഫെഡറര്‍ വ്യക്തമാക്കിയത്. ഗ്രാസ് കോര്‍ട്ട് സീസണിനിടെ കാല്‍മുട്ടിനേറ്റ പരിക്കില്‍ നിന്ന് പൂര്‍ണ മുക്തനായിട്ടില്ലെന്നും അതുകൊണ്ട് ഒളിമ്പിക്‌സില്‍ നിന്ന് പിന്മാറുകയാണെന്നും ഫെഡറര്‍ ട്വിറ്റ്‌റില്‍ കുറിച്ചു. ഈ വര്‍ഷം നടന്ന ഫ്രഞ്ച് ഓപ്പണിന്റെ നാലാം റൗണ്ടില്‍ ജയിച്ചശേഷം ടൂര്‍ണമെന്റില്‍ നിന്ന് പിന്മാറിയ ഫെഡറര്‍ ഗ്രാസ് കോര്‍ട്ടില്‍ ശ്രദ്ധ കേന്ദ്രീകരിക്കാനാണ് പിന്മാറ്റമെന്ന് അറിയിച്ചിരുന്നു.