Sunday, May 5, 2024
keralaNewsObituary

പമ്പ നദിയില്‍ രക്ഷാപ്രവര്‍ത്തനത്തിനിടെ അഗ്‌നിശമന സേന ഓഫീസര്‍ മരിച്ചു.

പത്തനംതിട്ട റാന്നി മാടമണില്‍ അഗ്‌നിശമന സേന ഓഫിസര്‍ മരിച്ചു. പത്തനംതിട്ട ഫയര്‍ സ്റ്റേഷനില്‍ ജോലി ചെയ്യുന്ന തിരുവനന്തപുരം മണലുവിളാകം ശരത് ഭവനില്‍ ആര്‍.ആര്‍.ശരത് (30) ആണ് മരിച്ചത്. പമ്പ നദിയില്‍ ഒഴുക്കില്‍പ്പെട്ട ആളിനുവേണ്ടി തിരച്ചില്‍ നടത്തുന്നതിനിടെ വൈകിട്ടായിരുന്നു സംഭവം.