Tuesday, April 30, 2024
keralaNewspolitics

രാജീവ് ചന്ദ്രശേഖറിന് വോട്ട് തേടി നടി ശോഭന  

തിരുവനന്തപുരം: തിരുവനന്തപുരത്തെ എന്‍ഡിഎ സ്ഥാനാര്‍ത്ഥി രാജീവ് ചന്ദ്രശേഖറിന് വോട്ട് തേടി ചലച്ചിത്ര താരം ശോഭന. നാളെ പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ തെരഞ്ഞെടുപ്പ് പൊതുയോഗത്തില്‍ പങ്കെടുക്കാനാണ് ശോഭന തിരുവനന്തപുരത്ത് എത്തിയത്.

സജീവ രാഷ്ട്രീയത്തിലേക്കുള്ള സാധ്യത തള്ളാതെയായിരുന്നു ശോഭനയുടെ പ്രതികരണം. ബിജെപി രാഷ്ട്രീയത്തിനൊപ്പം എന്ന വലിയ അഭ്യൂഹങ്ങള്‍ക്കിടെയാണ് ശോഭന തിരുവനന്തപുരത്തെത്തിയതും രാജീവ് ചന്ദ്രശേഖറിന് വിജയാശംസ നേര്‍ന്നതും.

നെയ്യാറ്റിന്‍കര ടിബി ജംങ്ഷനില്‍ നിന്നു തുടങ്ങിയ റോഡ് ഷോയിലും ശോഭന താരമായി. രാജീവ് ചന്ദ്രശേഖറിന് വേണ്ടി വോട്ടഭ്യര്‍ത്ഥിച്ചു. അവസാന ലാപ്പിലേക്കെത്തുമ്പോള്‍  കളം കൊഴുപ്പിക്കുകയാണ് എന്‍ഡിഎ ക്യാമ്പ്. പ്രമുഖരെ വലിയ നിരതന്നെ വരും ദിവസങ്ങളില്‍ പ്രചാരണത്തിനെത്തും.