Saturday, April 27, 2024
indiaNewsSports

ലോക്സഭ സെക്രട്ടറിയേറ്റ് വിജ്ഞാപനം പുറത്തിറക്കി

ന്യൂഡല്‍ഹി: ജാതി അധിക്ഷേപ കേസില്‍ കോടതി ശിക്ഷ വിധിച്ച രാഹുല്‍ ഗാന്ധിയെ ലോക്സഭ സെക്രട്ടറിയേറ്റ് അയോഗ്യനാക്കി വിജ്ഞാപനം പുറത്തിറക്കി. കോടതി ശിക്ഷ വിധിച്ചത് കണക്കിലെടുത്താണ് സെക്രട്ടറിയേറ്റ് വിജ്ഞാപനം പുറത്തിറക്കിയിരിക്കുന്നത്.    കോടതി വിധി പുറത്തുവന്ന വ്യാഴാഴ്ച മുതല്‍ അയോഗ്യത പ്രാബല്യത്തില്‍ വന്നതായി വിജ്ഞാപനത്തില്‍ വ്യക്തമാക്കുന്നു. പിന്നാക്ക വിഭാഗമായ മോദി സമുദായത്തിനെതിരെ അധിക്ഷേപ പരാമര്‍ശം നടത്തിയതിന് കഴിഞ്ഞ ദിവസമാണ് ഗുജറാത്തിലേ സൂറത്ത് കോടതി രാഹുല്‍ ഗാന്ധിക്ക് രണ്ട് വര്‍ഷം ശിക്ഷവിധിച്ചത്. വാക്കാലോ രേഖാമൂലമോയുള്ള അപകീര്‍ത്തിപ്പെടുത്തല്‍ നടന്നതായി കണ്ടെത്തിയതിന്റെ അടിസ്ഥാനത്തില്‍ ഐപിസി 499, 500 വകുപ്പുകള്‍ പ്രകാരമാണ് വിധി. 2019 ലോക്സഭാ തിരഞ്ഞെടുപ്പ് പ്രചരണത്തിന്റെ ഭാഗമായി കര്‍ണാടകയിലെ കോലാറില്‍ നടന്ന റാലിയിലാണ് മോദി സമുദായത്തെ രാഹുല്‍ ഗാന്ധി അപമാനിച്ചത്. എല്ലാ കള്ളന്മാര്‍ക്കും എങ്ങനെയാണ് മോദി സമുദായത്തില്‍ നിന്നു വരുന്നത് എന്നായിരുന്നു രാഹുലിന്റെ പരാമര്‍ശം. 2019 ഏപ്രില്‍ 13-നാണ് പ്രധാനമന്ത്രി നരേന്ദ്രമോദിയെ ലക്ഷ്യം വച്ചുകൊണ്ട് രാഹുല്‍ ഗാന്ധി മോദി സമുദായത്ത അപമാനിച്ചത്. ബിജെപി നേതാവ് പൂര്‍ണേഷ് മോദിയാണ് കോടതിയില്‍ കേസ് നല്‍കിയത്.