Wednesday, April 24, 2024
indiaNewspolitics

അയോഗ്യത; സംയുക്ത നീക്കവുമായി ബിജെപിക്കെതിരെ പ്രതിപക്ഷം

ദില്ലി: ജാതി അധിക്ഷേപ കേസില്‍ കോടതി ശിക്ഷ വിധിയെ തുടര്‍ന്ന് രാഹുല്‍ ഗാന്ധിയെ അയോഗ്യനാക്കിയ നടപടിയില്‍ ബിജെപിക്കെതിരെ സംയുക്ത നീക്കവുമായി പ്രതിപക്ഷം. സര്‍ക്കാരിന്‍േത് ഏകാതിപത്യ നടപടിയെന്ന് കോണ്‍ഗ്രസിനോട് വിയോജിച്ച് നിന്ന തൃണമൂല്‍ കോണ്‍ഗ്രസും, സമാജ്‌വാദി പാര്‍ട്ടിയും കുറ്റപ്പെടുത്തി. സിപിഎം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരിയും നടപടിയെ അപലപിച്ചു. രാഹുല്‍ പിന്നോക്ക വിഭാഗങ്ങളെ അപമാനിക്കുന്നു എന്ന വിമര്‍ശനം ഉയര്‍ത്തിയാണ് ബിജെപിയുടെ പ്രതിരോധം. പ്രതിപക്ഷത്തെ വേട്ടയാടാനുള്ള കേന്ദ്രനീക്കം, ഇന്ത്യയില്‍ ജനാധിപത്യം ഇല്ലാതാകുന്നതിന്റെ പുതിയ ഉദാഹരണം. രാഹുല്‍ഗാന്ധിയെ അയോഗ്യനാക്കിയ നടപടിക്ക് പിന്നാലെ ബിജെപിക്കെതിരെ പ്രതിപക്ഷം ഒരുമിച്ച് നിന്നാണ് വിമര്‍ശനം തൊടുക്കുന്നത്.           കോണ്‍ഗ്രസിനോട് വിയോജിപ്പിലായിരുന്ന തൃണമൂല്‍ കോണ്‍ഗ്രസും, ആംആദ്മിപാര്‍ട്ടിയും, സമാജ്‌വാദി പാര്‍ട്ടിയും, ഇടത് പാര്‍ട്ടികളുമെല്ലാം രാഹുലിന് ഐക്യദാര്‍ഡ്യമറിയിച്ചു. ജനാധിപത്യം അപകടത്തിലെന്ന ബാനര്‍ ഉയര്‍ത്തി പാര്‍ലമെന്റിന് പുറത്ത് നടന്ന പ്രതിഷേധ മാര്‍ച്ചിലും യുപിഎ കക്ഷിക്കള്‍ക്കൊപ്പം ഇടത് എംപിമാരും ബിആര്‍എസും എഎപിയും പങ്കെടുത്തിരുന്നു. രാഹുലിനെ അയോഗ്യനാക്കിയ നടപടി ഞെട്ടിച്ചുവെന്ന് ദില്ലി മുഖ്യമന്ത്രി ട്വീറ്റ് ച്യെതു.ഇന്ത്യയില്‍ എല്ലാ സര്‍ക്കാര്‍ സംവിധാനങ്ങളും സമ്മര്‍ദ്ദത്തിലാണെന്നായിരുന്നു ഉദ്ദവ് താക്കറെയുടെ വിമര്‍ശനം.ജാതി അധിക്ഷേപ കേസില്‍ കോടതി ശിക്ഷ വിധിച്ച രാഹുല്‍ ഗാന്ധിയെ ലോക്സഭ സെക്രട്ടറിയേറ്റ് അയോഗ്യനാക്കി വിജ്ഞാപനം പുറത്തിറക്കി. കോടതി ശിക്ഷ വിധിച്ചത് കണക്കിലെടുത്താണ് സെക്രട്ടറിയേറ്റ് വിജ്ഞാപനം പുറത്തിറക്കിയിരിക്കുന്നത്. 2019 ഏപ്രില്‍ 13-നാണ് പ്രധാനമന്ത്രി നരേന്ദ്രമോദിയെ ലക്ഷ്യം വച്ചുകൊണ്ട് രാഹുല്‍ ഗാന്ധി മോദി സമുദായത്ത അപമാനിച്ചത്.എല്ലാ കള്ളന്മാര്‍ക്കും എങ്ങനെയാണ് മോദി സമുദായത്തില്‍ നിന്നു വരുന്നത് എന്നായിരുന്നു രാഹുലിന്റെ പരാമര്‍ശം.ബിജെപി നേതാവ് പൂര്‍ണേഷ് മോദിയാണ് കോടതിയില്‍ കേസ് നല്‍കിയത്.വാക്കാലോ രേഖാമൂലമോയുള്ള അപകീര്‍ത്തിപ്പെടുത്തല്‍ നടന്നതായി കണ്ടെത്തിയതിന്റെ അടിസ്ഥാനത്തില്‍ ഐപിസി 499, 500 വകുപ്പുകള്‍ പ്രകാരമാണ് വിധി. 2019 ലോക്സഭാ തിരഞ്ഞെടുപ്പ് പ്രചരണത്തിന്റെ ഭാഗമായി കര്‍ണാടകയിലെ കോലാറില്‍ നടന്ന റാലിയിലാണ് മോദി സമുദായത്തെ രാഹുല്‍ ഗാന്ധി അപമാനിച്ചത്.