Wednesday, May 15, 2024
keralaNews

പച്ചക്കറി വില ഇനിയും ഉയര്‍ന്നേക്കും.

രാജ്യത്ത് പച്ചക്കറി വില ഇനിയും ഉയര്‍ന്നേക്കും. മണ്‍സൂണ്‍ മഴ ശക്തമായതോടെ വിളകള്‍ നശിച്ചത് കാരണം വരും ദിവസങ്ങളില്‍ വില കുത്തനെ ഉയരുമെന്നും കൂടുതല്‍ കാലം ഈ വില തുടരാനാണ് സാധ്യതതയുണ്ടെന്നും റിപ്പോര്‍ട്ട്.രാജ്യത്ത് തക്കാളി വില റെക്കോര്‍ഡ് ഉയരത്തിലാണ്. കിലോയ്ക്ക് 200 രൂപ വരെ എത്തി. വരും ദിവസങ്ങളില്‍ ഇത് 300 കടക്കുമെന്ന് സൂചനയുണ്ട്. മൊത്തത്തിലുള്ള ഉപഭോക്തൃ വില സൂചികയില്‍ (സിപിഐ) ആറ് ശതമാനം ഉള്ള പച്ചക്കറി വില ജൂണില്‍ ഏഴ് മാസത്തെ ഏറ്റവും ഉയര്‍ന്ന നിരക്കിലെത്തിയിട്ടുണ്ട്.പ്രതിമാസം വില 12 ശതമാനം ഉയര്‍ന്നതായി ഔദ്യോഗിക ഡാറ്റ വ്യക്തമാക്കുന്നു.

സാധരണയായി ജൂലൈയില്‍ വിളവെടുക്കാന്‍ തയ്യാറാകുന്ന പച്ചക്കറികള്‍ വിളവെടുപ്പും കഴിഞ്ഞ ഓഗസ്റ്റില്‍ വിപണിയിലേക്ക് എത്തുമ്പോള്‍ വില തണുക്കാറുണ്ട്. എന്നാല്‍ ഈ വര്‍ഷം ചെലവ് ഉയര്‍ന്നതായി വ്യാപാരികള്‍ പറഞ്ഞു. മാത്രമല്ല മണ്‍സൂണ്‍ മഴ പച്ചക്കറി വിതരണത്തെ തടസപ്പെടുത്തുന്നുണ്ട്. ഈ വര്‍ഷം പച്ചക്കറി വില റെക്കോര്‍ഡ് ഉയരത്തിലേക്ക് എത്തുന്നതാണ് രാജ്യം സാക്ഷ്യം വഹിക്കാന്‍ പോകുന്നത്. വിലക്കയറ്റം ദീര്‍ഘകാലത്തേക്ക് തുടരാനാണ് സാധ്യത.ഉള്ളി, ബീന്‍സ്, കാരറ്റ്, ഇഞ്ചി, മുളക്, തക്കാളി തുടങ്ങിയ പച്ചക്കറികള്‍ക്കെല്ലാംതന്നെ വില കൂടിയിട്ടുണ്ട്. ഇതോടെ ഹോട്ടലുകളില്‍ ഭക്ഷണ വിലയും കുത്തനെ ഉയരും. അടുത്ത ഏതാനും മാസങ്ങള്‍ക്കുള്ളില്‍ ചില്ലറ പണപ്പെരുപ്പം കുത്തനെ ഉയര്‍ത്താന്‍ ഇത് കാരണമാകും. ഇത് ഏഴ് മാസത്തെ ഏറ്റവും ഉയര്‍ന്ന നിരക്കിലേക്ക് എത്തിയേക്കും.തക്കാളിയുടെ വില നിയന്ത്രിക്കാന്‍ സര്‍ക്കാര്‍ സബ്സിഡി ഏര്‍പ്പെടുത്തിയിട്ടുണ്ട്. എന്നാല്‍ വരും ദിവസങ്ങളില്‍ മറ്റ് പച്ചക്കറിയുടെ വില ഉയരുന്നത് തിരിച്ചടിയാകും. ചില സംസ്ഥാനങ്ങളില്‍ ആഴ്ചകളോളം മഴ ലഭിച്ചില്ല, തുടര്‍ന്ന് ഒരാഴ്ചയ്ക്കുള്ളില്‍ ലഭിച്ച കനത്ത മഴയില്‍ വെള്ളപ്പൊക്കമുണ്ടായതായി കാലാവസ്ഥാ വകുപ്പിലെ ഒരു ഉദ്യോഗസ്ഥന്‍ പറഞ്ഞു.