Friday, March 29, 2024
keralaNews

നയപ്രഖ്യാപന പ്രസംഗം സുപ്രീം കോടതിയിലേക്ക്.

ന്യൂഡല്‍ഹി :നിയമസഭയില്‍ ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍ നടത്തിയ നയപ്രഖ്യാപന പ്രസംഗം സുപ്രീം കോടതിയിലേക്ക്. മുല്ലപ്പെരിയാറില്‍ പുതിയ ഡാം നിര്‍മിക്കുമെന്ന പ്രഖ്യാപനത്തിനെതിരെ സുപ്രീം കോടതിയെ സമീപിക്കുമെന്നു തമിഴ്‌നാട് പ്രതികരിച്ചു.
ഗവര്‍ണറുടെ പ്രഖ്യാപനം സുപ്രീം കോടതി ഉത്തരവിനു വിരുദ്ധമാണ്. ഇക്കാര്യം കോടതിയെ അറിയിക്കുമെന്നു തമിഴ്‌നാട് വ്യക്തമാക്കി. കൂടിയാലോചനയില്ലാതെ പ്രഖ്യാപനങ്ങള്‍ നടത്തുന്നതു ശരിയല്ലെന്നാണു തമിഴ്‌നാടിന്റെ നിലപാട്.