Friday, May 3, 2024
keralaNews

പോക്‌സോ കേസ് പ്രതി അതിജീവിതയുടെ വീട്ടില്‍ തൂങ്ങിമരിച്ചു.

കോഴിക്കോട് പോക്‌സോ കേസ് പ്രതി അതിജീവിതയുടെ വീട്ടില്‍ തൂങ്ങിമരിച്ചു. റിട്ട.പൊലീസ് ഉദ്യോഗസ്ഥന്‍ കൂടിയായ പ്രതിയാണ് അതിജീവിതയുടെ വീട്ടിലെത്തി തൂങ്ങിമരിച്ചത്. പുറ്റെക്കാട് പീസ് നെറ്റില്‍ കെ.പി.ഉണ്ണി (57) ആണു മരിച്ചത്. പൊലീസ് സ്ഥലത്തെത്തി പരിശോധന നടത്തി. മൃതദേഹം മാറ്റുന്നത് ഉള്‍പ്പെടെയുള്ള നടപടികള്‍ പുരോഗമിക്കുകയാണ്.എട്ടു വയസ്സുകാരിക്കു നേരെ ലൈംഗികാതിക്രമം നടത്തിയ കേസില്‍, റിട്ട.എസ്‌ഐ ആയ ഉണ്ണിയെ 2021ല്‍ പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. കുട്ടിയെ തട്ടിക്കൊണ്ടു പോയി പീഡിപ്പിച്ചെന്നായിരുന്നു കേസ്. ഈ കേസില്‍ ഇയാള്‍ക്ക് ജാമ്യം ലഭിച്ചിരുന്നു.കേസുമായി ബന്ധപ്പെട്ട നിയമനടപടികള്‍ പുരോഗമിക്കുന്നതിനിടെയാണ് പ്രതിയായ മുന്‍ പൊലീസ് ഉദ്യോഗസ്ഥനെ അതിജീവിതയുടെ വീട്ടില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്.